കൈക്കൂലി വാങ്ങിയ പയ്യാവൂർ വില്ലേജ്​ ഒാഫിസർ അറസ്​റ്റിൽ

ശ്രീകണ്ഠപുരം: നികുതിയടക്കാനും ലൊക്കേഷൻ സർട്ടിഫിക്കറ്റ് വാങ്ങാനുമെത്തിയ ഭൂവുടമയിൽനിന്ന് 50,000 രൂപ കൈക്കൂലി വാങ്ങിയ പയ്യാവൂർ വില്ലേജ് ഒാഫിസറെ വിജിലൻസ് സംഘം അറസ്റ്റ്ചെയ്തു. ചെങ്ങളായി അരിമ്പ്ര സ്വദേശിയും ചുഴലിയിൽ താമസക്കാരനുമായ മടക്കൻറകത്ത് പുതിയപുരയിൽ എം.പി. സെയ്ദ് (38) ആണ് പിടിയിലായത്. വിജിലൻസ് ഡയറക്ടർ ലോകനാഥ് ബെഹ്റയുടെ നിർദേശപ്രകാരമാണ് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി എ.വി. പ്രദീപ് ചൊവ്വാഴ്ച ഉച്ചയോടെ ഇയാളെ അറസ്റ്റ്ചെയ്തത്. പയ്യാവൂർ പൈസക്കരിയിലെ പി.പി. അജിത്ത് കുമാറിൽനിന്ന് 50,000 രൂപ കൈക്കൂലി വാങ്ങെവയാണ് സെയ്ദ് വിജിലൻസി​െൻറ പിടിയിലായത്. ബാങ്ക് ലോണെടുക്കാൻ ഭൂമിയുടെ നികുതിശീട്ടും ലൊക്കേഷൻ സർട്ടിഫിക്കറ്റും ആവശ്യമായതോടെയാണ് അജിത്ത് കുമാർ വില്ലേജ് ഒാഫിസറെ സമീപിച്ചത്. എന്നാൽ, ആധാരത്തിൽ കാണിച്ചതിനെക്കാൾ ഭൂമിയുണ്ടെന്നും അതിനാൽ 60,000 രൂപ കൈക്കൂലിയായി നൽകണമെന്നും വില്ലേജ് ഒാഫിസർ ആവശ്യപ്പെട്ടു. പല ദിവസങ്ങൾ ഒാഫിസിൽ കയറിയിറങ്ങിയിട്ടും സർട്ടിഫിക്കറ്റ് നൽകാൻ വില്ലേജ് ഒാഫിസർ തയാറായില്ല. കൈക്കൂലി നൽകിയില്ലെങ്കിൽ മിച്ചഭൂമിയിൽ അജിത്തി​െൻറ സ്ഥലംകൂടി ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ വിലപേശൽ നടത്തി 50,000 രൂപ നൽകാമെന്ന്‌ ധാരണയുണ്ടാക്കി. തുടർന്ന് സംഭവം വിശദീകരിച്ച് ലോകനാഥ് ബെഹ്റക്ക് അജിത്ത് പരാതി നൽകി. ഇതേതുടർന്ന് നടപടിയെടുക്കാൻ കണ്ണൂർ വിജിലൻസിന് ബെഹ്റ നിർദേശം നൽകി. കൈക്കൂലി വാങ്ങുന്നതായി നേരേത്ത പലതവണ പരാതി സെയ്ദിനെതിരെ ലഭിച്ചതിനാൽ ഇയാളെ വിജിലൻസ് സംഘം നിരീക്ഷിച്ചുവരുകയായിരുന്നു. ചൊവ്വാഴ്ച നമ്പർ മാർക്ക്ചെയ്ത് ഫിേനാഫ്തലിൻ പുരട്ടിയ 2000ത്തി​െൻറ 25 നോട്ടുകൾ വിജിലൻസ് സംഘം അജിത്തിന് കൈമാറുകയായിരുന്നു. ഓഫിസിലെത്തി പണം നൽകാമെന്ന് പറഞ്ഞപ്പോൾ താൻ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞാണ് വില്ലേജ് ഒാഫിസർ പൈസക്കരിയിലെത്തിയത്. അവിടെനിന്ന് പരാതിക്കാര​െൻറ വാഹനത്തിൽ കയറി പണം വാങ്ങി ഇറങ്ങവെ മറഞ്ഞിരുന്ന വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. എടക്കാട് ബ്ലോക്ക് ഓഫിസിലെ അസി. എക്സി. എൻജിനീയർ എ. മനോജ്കുമാർ, ജില്ല പ്ലാനിങ് ഓഫിസിലെ റിസർച്ച് ഓഫിസർ പി.വി. അനിൽ എന്നീ ഗസറ്റഡ് ഓഫിസർമാരുടെ സാന്നിധ്യത്തിലാണ് അറസ്റ്റ്. ഡിവൈ.എസ്.പിയെ കൂടാതെ കണ്ണൂർ വിജിലൻസ് ഇൻസ്പെക്ടർ പി. ശശിധരൻ, എ.എസ്.ഐമാരായ ജഗദീഷ്, മഹീന്ദ്രൻ, പങ്കജാക്ഷൻ, സീനിയർ സി.പി.ഒമാരായ നാരായണൻ, പ്രകാശൻ, ഡ്രൈവർമാരായ മധുസൂദനൻ, സുനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വില്ലേജ് ഒാഫിസറെ രാത്രിയിൽ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കി. Cap- കൈക്കൂലി കേസിൽ അറസ്റ്റിലായ പയ്യാവൂർ വില്ലേജ് ഒാഫിസർ സെയ്ദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.