യൂത്ത് കോൺഗ്രസ് പ്രതീകാത്മക ചികിത്സാപ്രതിഷേധം

കാഞ്ഞങ്ങാട്: നിർധനരോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന നയത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ലോക്സഭ കമ്മിറ്റി നടത്തിയ 'പ്രതീകാത്മക ചികിത്സ' പ്രതിഷേധം ലോക്സഭ കമ്മിറ്റി പ്രസിഡൻറ് സാജിദ് മൗവ്വൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ശ്രീജിത്ത് മാടക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഡി.വി. ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ പൊയ്നാച്ചി, രാജേഷ് പുല്ലൂർ, നിയോജകമണ്ഡലം പ്രസിഡൻറുമാരായ ശ്രീജിത്ത് ചോയ്യംകോട്, പ്രശാന്ത് സെബാസ്റ്റ്യൻ, കോൺഗ്രസ് നേതാക്കളായ എം. കുഞ്ഞികൃഷ്ണൻ, പ്രവീൺ തോമ്മൽ, ഇ. ഷജീർ, കെ.പി. മോഹനൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ബി.പി. പ്രദീപ് കുമാർ, രജീഷ് ബാബു, സത്യനാഥൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.