എൻജിനീയറിങ്​ പ്രവേശനം: റാങ്ക്​ ജേതാവ്​ അശ്വിന്​ അനുമോദനം

നീലേശ്വരം: സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ പട്ടികവർഗ വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയ ചാമക്കുഴി കൂവക്കല്ലിലെ പി. അശ്വിന് എസ്.എഫ്.െഎയുടെ സ്നേഹാദരം. ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അശ്വി​െൻറ വീട്ടിലെത്തിയാണ് ഉപഹാരം നൽകിയത്. എസ്.എഫ്.െഎ ഏരിയ സെക്രട്ടറി എം.വി. രതീഷ് ഉപഹാരം നൽകി. എ. അഭിജിത്ത്, പി.കെ. ശ്രീരാജ്, പി. റോഷൻ, ഷിബിൻ കണിയട, നിഖിൽ കൃഷ്ണ, എം. ശ്രീരാജ് എന്നിവർ സംബന്ധിച്ചു. കർഷക തൊഴിലാളിയായ കെ. കൃഷ്ണൻ-പി. ലീല ദമ്പതികളുടെ മകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.