ബൈക്കിടിച്ച്​ പരിക്കേറ്റ കാൽനടക്കാരൻ മരിച്ചു

പഴയങ്ങാടി: പള്ളിയിലേക്ക് പോകുേമ്പാൾ ബൈക്കിടിച്ച് പരിക്കേറ്റ കാൽനടക്കാരൻ മരിച്ചു. മാട്ടൂൽ പഞ്ചായത്ത് ഓഫിസിന് സമീപത്തെ പി.സി ഹൗസിലെ പടിഞ്ഞാേറ ചള്ളക്കര മുഹമ്മദ് കുഞ്ഞി ഹാജിയാണ് (67) മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. മാട്ടൂൽ ചർച്ച് റോഡിലെ ഹൈേദ്രാസ് പള്ളിയിലേക്ക് പോകാനായി വീട്ടിൽനിന്ന് പുറപ്പെട്ടതായിരുന്നു. പള്ളിക്കടുത്തുവെച്ച് മാട്ടൂൽ സൗത്ത് ഭാഗത്തുനിന്ന് വരുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ മരിക്കുകയായിരുന്നു. ഭാര്യ: പീടികയിൽ ഖതീജ. മക്കൾ: നൗഷാദ്, നൗഫൽ (ഇരുവരും അബൂദബി), ഷാഹിന, ഷാലിമ (അധ്യാപിക, ഗവ. മാപ്പിള എൽ.പി.എസ് മാട്ടൂൽ), പരേതയായ ഷാക്കിറ. മരുമക്കൾ: ഇസ്മായിൽ (കുവൈത്ത്), ഹസീന, അബ്ദുസ്സമദ് (അബൂദബി), റംഷിദ. സഹോദരങ്ങൾ: ഇബ്രാഹീംകുട്ടി, മുഹമ്മദലി, അബ്ദുല്ല, ഖതീജ, കുഞ്ഞഹമ്മദ്, ഖാലിദ്, മുസ്തഫ, സക്കരിയ. ഖബറടക്കം വ്യാഴാഴ്ച മാട്ടൂൽ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ബൈക്ക് യാത്രികനെതിരെ കേസെടുത്തതായി പഴയങ്ങാടി പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.