must++ക​ശ്​​മീ​രി​ൽ ര​ണ്ട്​ ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീനഗർ: വടക്കൻ കശ്മീരിൽ ബാരാമുല്ല ജില്ലയിലെ സോപോർ പട്ടണത്തിൽ രണ്ട് ഹിസ്ബുൽ മുജാഹിദീൻ ഭീകരരെ സുരക്ഷാസേന വധിച്ചു. ഇൻദർഗാം പട്ടൺ സ്വദേശി ബാസിത്ത് അഹമ്മദ് മിർ, ബ്രാത്ത് സ്വദേശി ഗുൽസാർ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇവിടെനിന്ന് രണ്ട് എ.കെ 47 തോക്കുകളും തിരകളും ഗ്രനേഡും കണ്ടെടുത്തു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇൻറലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് സൈന്യം പ്രദേശം വളഞ്ഞിരുന്നു. കുടുങ്ങിയ ഭീകരർ സൈന്യത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ടുപേർ മരിച്ചത്. ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.