Posted On
date_range Updated On
date_range കണ്ണൂരിൽ 101 വനിതകളുടെ യോഗ പ്രദർശനം ഇന്ന്
കണ്ണൂർ: അന്താരാഷട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ അഭ്യസിച്ച ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 101 കുടുംബശ്രീ പ്രവർത്തകർ പങ്കെടുക്കുന്ന ജില്ലതല യോഗ പ്രദർശനം ബുധനാഴ്ച കണ്ണൂരിൽ നടക്കും. വൈകീട്ട് നാലിന് മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലാണ് കുടുംബശ്രീ ജില്ല മിഷെൻറ നേതൃത്വത്തിലുള്ള പരിപാടി. സാമൂഹിക ശാക്തീകരണത്തിെൻറ അടയാളമെന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കുടുംബശ്രീ മിഷൻ അറിയിച്ചു. മേയർ ഇ.പി ലത, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, ഫോക് ലോർ അക്കാദമി സെക്രട്ടറി എ.കെ. നമ്പ്യാർ, ജില്ല, േബ്ലാക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.