ജൈവസമ്പത്ത് സംരക്ഷണത്തിന് പ്രാധാന്യം നൽകണം ^കെ.വി. സുമേഷ്

ജൈവസമ്പത്ത് സംരക്ഷണത്തിന് പ്രാധാന്യം നൽകണം -കെ.വി. സുമേഷ് കണ്ണൂർ: പ്രാദേശികമായി ജൈവസമ്പത്തിനെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് തദ്ദേശസ്ഥാപനങ്ങൾ ആലോചിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. സംസ്ഥാന ജൈവവൈവിധ്യ ബോർഡി​െൻറ ആഭിമുഖ്യത്തിൽ ജൈവവൈവിധ്യ പരിപാലന സമിതികളുടെ ശാക്തീകരണം എന്ന വിഷയത്തിൽ ജില്ലതല ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ കാലത്തും സുഖകരമായി ജീവിക്കാൻ കഴിയുന്ന സമ്മിശ്ര കാലാവസ്ഥയാണ് കേരളത്തിലേത്. എന്നാലിന്ന് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന ഇടമായി ഇവിടം മാറി. പരസ്പരം കുറ്റപ്പെടുത്താതെ എങ്ങനെ അവയെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് കാരിബാഗ് നിരോധനത്തിന് വിപുലമായ ബോധവത്കരണം ഉൾപ്പെടെ പദ്ധതികളാണ് ജില്ല ഭരണകൂടം നടപ്പാക്കിയത്. എങ്കിലും അർഹിക്കുന്ന ഗൗരവത്തോടെ ജനങ്ങൾ പദ്ധതി ഏറ്റെടുത്തോ എന്ന കാര്യത്തിൽ സംശയമുണ്ട്. ജൈവസമ്പത്ത് കാലം ചെല്ലുന്തോറും അന്യമായിക്കൊണ്ടിരിക്കുകയാണ്. അവയിൽ ശേഷിക്കുന്നവയെ എങ്കിലും സംരക്ഷിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്ലാനിങ് ഓഫിസ് കോൺഫറൻസ് ഹാളിൽ നടന്ന ശിൽപശാലയിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. ഉമ്മൻ വി. ഉമ്മൻ, ബോർഡ് മെംബർ സെക്രട്ടറി ഡോ. ദിനേശ് ചെറുവാട്ട്, ജില്ല കോഒാഡിനേറ്റർ വി.സി. ബാലകൃഷ്ണൻ, ജില്ല പ്ലാനിങ് ഓഫിസർ കെ.പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. ജൈവവൈവിധ്യ സംരക്ഷണ നിയമങ്ങൾ:- ജൈവവൈവിധ്യ രജിസ്റ്റർ അടിസ്ഥാനമായുള്ള കർമപദ്ധതികൾ (ഡോ. ഉമ്മൻ വി. ഉമ്മൻ), ജൈവവൈവിധ്യത്തി​െൻറ പ്രാധാന്യം (ഡോ.ജാഫർ പാലോട്ട്), പ്രാദേശിക പദ്ധതി രൂപവത്കരണത്തിലും നിർവഹണത്തിലും ജൈവവൈവിധ്യ പരിപാലന സമിതികളുടെ പങ്ക് (കെ.വി. ഗോവിന്ദൻ), ഇതര പദ്ധതികൾ വകുപ്പുകൾ എന്നിവയുമായുള്ള സംയോജനം (ഡോ. ദിനേശൻ ചെറുവാട്ട്) എന്നീ വിഷയങ്ങളിൽ സെമിനാറുകളും നടന്നു. തുടർന്ന് വിവിധ പ്രതിനിധികൾ നിർദേശങ്ങളും അനുഭവങ്ങളും പങ്കുെവച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.