ജസ്​റ്റിസ്​ കർണൻ കൊച്ചിയിലും ഒളിവിൽ കഴി​െഞ്ഞന്ന്​​

കൊച്ചി: കോടതിയലക്ഷ്യക്കേസിൽ ആറുമാസം തടവിന് ശിക്ഷിക്കപ്പെട്ട ജസ്റ്റിസ് കർണൻ ഒളിവിൽ കഴിഞ്ഞത് കൊച്ചിയിൽ. പനങ്ങാട് ലേക്ക് സിംഫണി റിസോർട്ടിലാണ് ജൂൺ 11 മുതൽ 13 വരെ രണ്ട് സഹായികൾക്കൊപ്പം ഒളിവിൽ താമസിച്ചത്. കോയമ്പത്തൂരിൽ അറസ്റ്റിലായപ്പോൾ പൊലീസിനോട് അദ്ദേഹം വെളിപ്പെടുത്തിയതാണ് ഇക്കാര്യം. എന്നാൽ, ജ. കർണ​െൻറ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ അറിയിെപ്പാന്നും ലഭിച്ചിരുന്നില്ലെന്നും അതിനാൽ അന്വേഷിച്ചില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് പറഞ്ഞു. ഇവിടെ ഒളിവിൽ കഴിഞ്ഞതിനെക്കുറിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരിൽ ജ. കർണൻ അറസ്റ്റിലായതോടെ റിസോർട്ടിൽ പനങ്ങാട് എസ്.ഐ ദിലീപ് കുമാറി​െൻറ നേതൃത്വത്തിൽ പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.