ഇലവൻ സ്​റ്റാർ പടന്ന റിലീഫ് പ്രഖ്യാപനവും ഇഫ്താർ സംഗമവും നടത്തി

പടന്ന: ഇലവൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ കീഴിലുള്ള റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിലീഫ് പദ്ധതി പ്രഖ്യാപനവും ഖുർആൻ മന:പാഠമാക്കിയവർക്കുള്ള ഉപഹാര സമർപ്പണവും ഇഫ്താർ സംഗമവും നടത്തി. പി.കെ.സി. അബ്ദുസ്സമദ് ഹാജി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് ടി.കെ. അബ്ബാസ് അധ്യക്ഷത വഹിച്ചു. ഖുർആൻ മന:പാഠമാക്കിയവർക്ക് സിദ്ദീഖ് ബാഖവി ഉപഹാരം നൽകി. ഉദ്ബോധന ക്ലാസിന് മുജീബ് അസ്ഹരി നേതൃത്വം നൽകി. റിലീഫ് കമ്മിറ്റി ചെയർമാൻ കെ.വി. ഖാദർ റിപ്പോർട്ട് അവതരണവും റിലീഫ് പദ്ധതികളുടെ പ്രഖ്യാപനവും നടത്തി. യു.കെ. മുസ്താഖ്, പി.വി. ശരീഫ് ഹാജി, വി.കെ. അബൂഷാം, ടി.എം.എ. ശമീം, വി.കെ.ടി. സലാം, വി.കെ. ഖാലിദ് എന്നിവർ സംസാരിച്ചു. ക്ലബ് ജനറൽ സെക്രട്ടറി പി.വി. ഹാരിഫ് സ്വാഗതവും എൻ.കെ. ഫാറൂഖ് നന്ദിയും പറഞ്ഞു. ശേഷം ഇഫ്താർ സംഗമവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.