സൗജന്യ ട്യൂഷൻ ക്ലാസ് തുടങ്ങി

നീലേശ്വരം: 'നമുക്കൊരുക്കാം അവർ പഠിക്കെട്ട' എന്ന മുദ്രാവാക്യവുമായി എസ്.എഫ്.െഎ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെരണത്തല ഗവ. എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ ട്യൂഷൻ ക്ലാസിന് വായനദിനത്തിൽ തുടക്കം കുറിച്ചു. സ്കൂളിൽ ലൈബ്രറി ഒരുക്കുന്നതി​െൻറ ഭാഗമായി 'പുസ്തക പത്തായം' കാമ്പയിന് തുടക്കംകുറിച്ചു. മടിക്കൈ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മടിക്കൈ ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡൻറ് അഭിജിത്ത് അധ്യക്ഷതവഹിച്ചു. കണ്ണൻ, ടി.ജെ. സിസിലി, കെ. പ്രമോദ് എന്നിവർ സംസാരിച്ചു. പി.കെ. ശ്രീരാജ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.