പെരുന്നാൾതിരക്കിനെ വരവേറ്റ് നഗരം

കാസർകോട്: വ്രതവിശുദ്ധിയുടെ ദിനങ്ങളിലൂടെ ചെറിയ പെരുന്നാൾ സമീപമെത്തിയതോടെ നഗരത്തിൽ ജനത്തിരക്കേറി. പെരുന്നാൾകുപ്പായങ്ങളും പാദരക്ഷകളും പെരുന്നാൾവിഭവങ്ങളൊരുക്കുന്നതിനുള്ള സാധനങ്ങളും വാങ്ങാനെത്തുന്നവരുടെ തിരക്കാണെങ്ങും. തുണിക്കടകളിലും ചെരിപ്പുകടകളിലും തെരുവോരത്തെ കച്ചവടക്കാർക്കുമുന്നിലും സാധനങ്ങൾ വാങ്ങാനെത്തിയവരുടെ നിര കാണാം. രണ്ടുദിവസമായി മഴക്ക് അവധി കിട്ടിയത് കച്ചവടക്കാർക്കും ഗുണഭോക്താക്കൾക്കും സഹായകരമായി. റെഡിമെയ്ഡ് വസ്ത്രങ്ങൾക്കാണ് ആവശ്യക്കാർ കൂടുതലെങ്കിലും ടെയ്ലറിങ് കടകളിലും നല്ല തിരക്കുണ്ട്. പെരുന്നാൾവിപണി ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വഴിയോര വിൽപനക്കാരും നഗരത്തിലെത്തിയിട്ടുണ്ട്. വർണക്കുടകൾ വിൽക്കാനെത്തിയ രാജസ്ഥാനികളും നഗരത്തിലെ കൗതുകക്കാഴ്ചയാണ്. മഴയോടൊപ്പമെത്തുന്ന പെരുന്നാളിന് വറുതിയുടെ അകമ്പടിയുണ്ടെങ്കിലും സാമ്പത്തിക പ്രയാസം കണക്കിലെടുക്കാതെ പ്രതീക്ഷകളുടെ പെരുന്നാൾ ആഘോഷപൂർണമാക്കാനുള്ള തയാറെടുപ്പാണെങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.