കൺ​െവൻഷൻ

കണ്ണൂർ: മതനിരപേക്ഷത സംരക്ഷിക്കുന്നതിന് തൊഴിലാളി വർഗ െഎക്യം ശക്തിപ്പെടുത്തണമെന്ന് എൽ.െഎ.സി എംപ്ലോയീസ് യൂനിയൻ കണ്ണൂർ -കാസർകോട് ജില്ല േകാഒാഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശസ്നേഹത്തെക്കുറിച്ച് സംസാരിക്കുകയും പ്രതിരോധമുൾപ്പെടെയുള്ള പൊതുമേഖലയെ സ്വകാര്യവത്കരിക്കുകയും ചെയ്യുന്ന സർക്കാർ നയം തിരുത്താൻ യോജിച്ച പോരാട്ടത്തിന് തയാറാവുക, പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളുടെ ഒാഹരി വിൽപന തീരുമാനം പിൻവലിക്കുക, മാനേജ്മ​െൻറി​െൻറ തൊഴിലാളി വിരുദ്ധ നിലപാടുകൾ ഉപേക്ഷിക്കുക, ഒഴിവുള്ള തസ്തികകളിൽ ഉടൻ നിയമനം നടത്തുക, പ്രീമിയത്തിനുള്ള സേവന നികുതി പിൻവലിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.െഎ.കെ. ബിജു, എം.കെ. ബാലകൃഷ്ണൻ, എം. രാജൻ, പി.കെ. സനിൽ, കെ. ബാഹുലേയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.കെ.പ്രേംജിത്ത് (കൺ.), പി.െക. സനിൽ, വി.ആർ. ജയരാജ് (ജോ കൺ.). പിടിച്ചുപറി; രണ്ടംഗ സംഘം പിടിയിൽ കണ്ണൂർ: പിടിച്ചുപറി ശ്രമത്തിനിടെ രണ്ടംഗ സംഘം പിടിയിൽ. എരമം പുല്ലൂപ്പാറയിലെ കൊയിലേരിയൻ പ്രവീൺ (37), കുറ്റിപ്പുറം കൊളക്കാട്ട്പറമ്പിൽ കെ.പി. നൗഷാദ് (35) എന്നിവരെയാണ് ടൗൺ പൊലിസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻറ് ചെയ്തു. ഞായറാഴ്ച രാത്രി പാറക്കണ്ടിയിൽ പിടിച്ചുപറി ശ്രമത്തിനിടെയാണ് ഇരുവരെയും പൊലിസ് പിടികൂടിയത്. വിവിധ പിടിച്ചുപറി കവർച്ച കേസുകളിൽ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഇരുവരും കഴിഞ്ഞ ആഴ്ചയാണ് പരോളിലിറങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.