പൂർവവിദ്യാർഥി സംഗമം

ഉരുവച്ചാൽ: ശിവപുരം ഹയർസെക്കൻഡറി സ്കൂളിലെ 1991 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികൾ സ്കൂളിൽ ഒത്തുചേർന്നു. സംഗമം മുൻ പ്രധാനാധ്യാപകൻ കെ.ടി. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനംചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ഹൈമാവതി അധ്യക്ഷതവഹിച്ചു. ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഒ.കെ. ബിന്ദു, ഹൈസ്കൂൾ പ്രധാനാധ്യാപകൻ ആർ.കെ. രാജീവൻ, സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പി.എം. രാജീവൻ, പി.ടി.എ പ്രസിഡൻറ് കെ. ഗോപി, വിദ്യാർഥി കൂട്ടായ്മ പ്രതിനിധി ശോഭ എന്നിവർ സംസാരിച്ചു. ഗുരുവന്ദനം പരിപാടിയിൽ പൂർവാധ്യാപകരെ ആദരിച്ചു. പൂർവാധ്യാപകരായ കരുണാകരൻ, ജനാർദനൻ, ടി. കൃഷ്ണൻ, അയ്യല്ലൂർ കെ. ആണ്ടി, പദ്മനാഭൻ, കൗസല്യ എന്നിവർ സംസാരിച്ചു. സ്കൂളിൽനിന്ന് പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച പൂർവവിദ്യാർഥികളുടെ മക്കളെയും അനുമോദിച്ചു. സിനിമ-സീരിയൽ താരം അഞ്ജു അരവിന്ദ് പുരസ്കാരം വിതരണംചെയ്തു. ടി.വി. മുരളീകൃഷ്ണൻ സ്വാഗതവും ഇ.കെ. അനിൽകുമാർ നന്ദിയും പറഞ്ഞു. പൂർവവിദ്യാർഥികളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. പൂർവവിദ്യാർഥി കൂട്ടായ്മ ഭാരവാഹികൾ: മഞ്ജുള (പ്രസി.), ശോഭ, ജീവൻ (വൈസ് പ്രസി.), ഇ.കെ. അനിൽകുമാർ (സെക്ര.), മുരളി കൃഷ്ണൻ, ഹൈമാവതി (ജോ. സെക്ര.), പി.കെ. ജ്യോതിരാജ് (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.