റിയാസ്​ മൗലവി വധം: കുറ്റപത്രം ഇന്ന്​ സമർപ്പിക്കും

കാസര്‍കോട്: പഴയചൂരിയിലെ മദ്റസാധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്ച കുറ്റപത്രം സമർപ്പിക്കും. പ്രത്യേക അന്വേഷണസംഘത്തിൽപെട്ട തളിപ്പറമ്പ് സി.ഐ പി.കെ. സുധാകരനാണ് കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക. ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസ​െൻറ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. വർഗീയകലാപം സൃഷ്ടിക്കാൻ ആസൂത്രണംചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസിൽ ആഭ്യന്തരവകുപ്പി​െൻറ പ്രത്യേക അനുമതിയോടെയാണ് കുറ്റപത്രം തയാറാക്കിയത്. സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടർ അഡ്വ. എം. അശോകനുമായി ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസൻ കൂടിയാലോചന നടത്തിയശേഷമാണ് കുറ്റപത്രത്തി​െൻറ അന്തിമരൂപം തയാറാക്കിയത്. 2017 മാര്‍ച്ച് 20ന് അർധരാത്രിയാണ് പള്ളിമുറിയില്‍ കയറി റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.