യാചകവേഷത്തിലെത്തി കവർച്ച; ആറുമിനിറ്റിൽ നടത്തിയ ഓപറേഷൻ

തൃക്കരിപ്പൂർ: യാചകരുടെ വേഷത്തിലെത്തി വീട്ടമ്മയുടെ കഴുത്തിൽ കത്തിവെച്ച് അരലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പർദ ധരിച്ച് യാചകരെന്ന വ്യാജേന ഉടുമ്പുന്തല പ്രാഥമികാരോഗ്യകേന്ദ്രം പരിസരത്തെ വീട്ടിലെത്തിയവർക്ക് വെളിയിൽനിന്ന്‌ സഹായം ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ഷാർജയിലുള്ള വി. ഹസൈനാർ മൂസാ‍​െൻറ ഭാര്യ കുതിരുമ്മൽ ആയിഷയാണ് കവർച്ചക്കിരയായത്. ആയിഷയുടെ സഹോദരിയുടെ മകൾ സുരയ്യാ ഹക്കീം വീട്ടിൽനിന്ന് ഇറങ്ങിയശേഷമാണ് സംഭവം. കുട്ടികളും വീട്ടിലുണ്ടായിരുന്നില്ല. നോമ്പുതുറക്കുള്ള തിരക്കിലായിരുന്നു. ആ സമയത്താണ് കോളിങ് ബെൽ കേട്ടത്. വാതിലി​െൻറ ലെൻസിലൂടെ നോക്കിയപ്പോൾ രണ്ടു പർദധാരികളെയാണ് കണ്ടത്. --------വാതിൽ തുറക്കാതെ----------- അകത്തേക്കുപോയി 20 രൂപ കൊടുത്തു. അപ്പോഴാണ് ശുചിമുറിയിൽ പോകാൻ അനുവാദം ചോദിച്ചത്. വളരെ മര്യാദയോടെയായിരുന്നു ചോദ്യം. അകത്തുകയറിയതോടെ വാതിലി​െൻറ കുറ്റിയിടാൻ ആയിഷയോട്‌ ഇവർ ആവശ്യപ്പെട്ടു. പൊടുന്നനെ കൈയിൽ കയറിപ്പിടിച്ച് കഴുത്തിൽ കത്തിവെക്കുകയും ചെയ്തു. രണ്ടാമത്തെ സ്ത്രീ ഇതിനിടയിൽ വീട്ടിൽ ആരുമില്ലെന്നുറപ്പുവരുത്തി. കണ്ണുകൾ മാത്രം പുറത്തുകാണുന്നതരത്തിലായിരുന്നു ഇരുവരുടെയും മുഖാവരണം. കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി അലമാരതുറന്ന് പണം എടുത്തുകൊടുക്കാൻ ആവശ്യപ്പെട്ടു. ആയിഷയുടെ മൊബൈൽ വലിച്ചെറിഞ്ഞു. ആയിഷ പണം എടുക്കുമ്പോൾ ഒരാൾ ---------വാതിൽക്കൽനിന്ന്‌---------------- കാൽ അലമാരയിൽ ചവിട്ടിപ്പിടിച്ചിരുന്നു. ഇതി‍​െൻറ അടയാളം അലമാരയിൽ ഉണ്ട്. പണം കൊള്ളയടിച്ചശേഷം ആയിഷയെ കിടക്കയിലേക്കുതള്ളി വാതിലടച്ചു. രണ്ടാമത്തെ സ്ത്രീ അടുക്കളവാതിലും ഭദ്രമാക്കി. ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു. ആറു മിനിറ്റുകൊണ്ടാണ് ഇത്രയും സംഭവിച്ചതെന്ന് ആയിഷ പറഞ്ഞു. വീട് നിരീക്ഷിച്ച് ഒരു യുവാവ് റോഡിൽ നിൽക്കുന്നത് സഹോദരിയുടെ മകൾ സുരയ്യ കണ്ടിരുന്നു. വീട്ടൽനിന്ന് പുറത്തുകടന്ന കവർച്ചക്കാർ നേരത്തെ തയാറാക്കിനിർത്തിയ വാഹനത്തിൽ കയറിപ്പോയതായാണ് വിവരം. വീടുമായി അടുത്ത ബന്ധമുള്ളവർ കവർച്ചക്ക് പിന്നിലുണ്ടെന്ന് പൊലീസ് കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.