കൊട്ടിയൂരിൽ ഭക്തജനത്തിരക്ക് ഇന്ന് രേവതി ആരാധന

കേളകം: െകാട്ടിയൂരിലെ വൈശാേഖാത്സവത്തിലെ നാല് ആരാധനകളിൽ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന ഇന്ന് നടക്കും. ഉച്ചക്ക് പൊന്നിൻശീവേലി നടക്കും. തുടർന്ന് കുടിപതികൾ, വാളശന്മാർ, കാര്യത്ത് കൈക്കോളൻ, പട്ടാളി എന്നിവർക്ക് കോവിലകം കയ്യാലയിൽ ആരാധനസദ്യ നടത്തും. ഇന്ന് സന്ധ്യയോടെ ബാബുരാളർ സമർപ്പിക്കുന്ന പഞ്ചഗവ്യം സ്വയംഭൂവിൽ അഭിഷേകം ചെയ്യും. പാലമൃത് വേക്കളം കരോത്ത് നായർ തറവാട്ടിൽനിന്ന് എഴുന്നള്ളിച്ച് ഇന്ന് ഉച്ചയോടെ പടിഞ്ഞാേറനടയിൽ എത്തിക്കും. പന്തീരടി കാമ്പ്രം സ്ഥാനിക​െൻറ കാർമികത്വത്തിലാണ് പൂജ നടക്കുക. അക്കരെ--ഇക്കരെ കൊട്ടിയൂർ നടകളിൽ ദേവസ്വം ഏർപ്പെടുത്തിയ അന്നദാനകേന്ദ്രങ്ങളിൽ വൻ ഭക്തജനത്തിരക്കായിരുന്നു. തീർഥാടകർക്കായി ദേവസ്വം ഏർപ്പെടുത്തിയ കുടിവെള്ളവും ചുക്കുകാപ്പിയും ഭക്തജനങ്ങൾക്ക് വളരെ ആശ്വാസമാണ് നൽകുന്നത്. ഉത്സവനഗരിയിലെത്തുന്ന തീർഥാടകർക്കായി സത്യസായി സേവാസമിതിയുടെയും പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറയും വകയായുള്ള മെഡിക്കൽ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. അക്കരെ ക്ഷേത്രത്തിൽ അടിയന്തര ചികിത്സക്കായി ഡോക്ടറുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. പേരാവൂർ സി.ഐ എ. കുട്ടികൃഷ്ണ​െൻറയും കേളകം എസ്.ഐ ടി.വി. പ്രതീഷി​െൻറയും നേതൃത്വത്തിലുള്ള െപാലീസ് സംഘം കൊട്ടിയൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കേളകം ടൗൺ മുതൽ കൊട്ടിയൂർവരെ രാവിലെ ഗതാഗതക്കുരുക്കിലായത് ഭക്തജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചു. ഇന്നലെ അക്കരെ കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. ശനിയാഴ്ച അർധരാത്രി നടന്ന ഇളനീരാട്ടം ഞായറാഴ്ച എേട്ടാടെയായിരുന്നു അവസാനിച്ചത്. രാവിലെ മുതൽ സന്നിധാനത്ത് നീണ്ട ക്യൂ ദൃശ്യമായിരുന്നു. അത് വൈകീട്ടുവരെ നീണ്ടു. വരും ദിവസങ്ങളിൽ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്ത് കൂടുതൽ െപാലീസുകാരെ കൊട്ടിയൂരിലേക്ക് വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.