പെരിങ്ങോം ടൗണിൽ ഹോട്ടൽ കത്തിനശിച്ചു

പെരിങ്ങോം: പെരിങ്ങോം ടൗണിലെ ഹോട്ടൽ കത്തിനശിച്ചു. കൊരങ്ങാട്ടെ മംഗലറ അബ്ദുൽ ലത്തീഫി​െൻറ ഉടമസ്ഥതയിലുള്ള നുനു ഫാസ്റ്റ്ഫുഡാണ് ഞായറാഴ്ച പുലർച്ചെ രണ്ടോടെ കത്തിനശിച്ചത്. പെരിങ്ങോത്തുനിന്നെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്നാണ് തീയണച്ചത്. അഞ്ചുമാസം മുമ്പും ഈ കട കത്തിനശിച്ചിരുന്നു. സാമൂഹികവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പെരിങ്ങോം എസ്.ഐ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.