പെരുന്നാൾകിറ്റ്​ വിതരണം

കണ്ണൂർ: സമസ്ത കേരള സുന്നി യുവജനസംഘം (എസ്.വൈ.എസ്) ജില്ല കമ്മിറ്റി സാന്ത്വനം സെൽ ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കാഴ്ചവൈകല്യമുള്ളവർക്ക് പെരുന്നാൾകിറ്റ് വിതരണംചെയ്തു. കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ ഉദ്ഘാടനംചെയ്തു. എസ്.വൈ.എസ് ജില്ല പ്രസിഡൻറ് എൻ. അശ്റഫ് സഖാഫി കടവത്തൂർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ആർ.പി. ഹുസൈൻ സംസാരിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ല ഫിനാൻസ് സെക്രട്ടറി റെയിൻബോ ഹമീദ് ഹാജി കിറ്റ് വിതരണംചെയ്തു. യൂസുഫ് ഹാജി നൂഞ്ഞേരി, കെ.എം. അബ്ദുല്ലക്കുട്ടി ബാഖവി, അബ്ദുറസാഖ് മാണിയൂർ, അബ്ദുൽ ജബ്ബാർ മാവിച്ചേരി, ഇബ്രാഹിംകുട്ടി ഹാജി എന്നിവർ സംബന്ധിച്ചു. നിസാർ അതിരകം സ്വാഗതവും എൻ. സക്കരിയ്യ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.