പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം നല്‍കി; പിതാവ് അറസ്​റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം നല്‍കി; പിതാവ് അറസ്റ്റില്‍ എടക്കര (മലപ്പുറം): പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയ പിതാവിനെ എടക്കര പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര സ്വദേശി ബാപ്പുട്ടിയെയാണ് എസ്.ഐ സുനില്‍ പുളിക്കല്‍ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി മൂന്ന് പേരുമായി ബൈക്കില്‍ വരുന്നതിനിടെ ടൗണില്‍വെച്ചാണ് പൊലീസ് പരിശോധനയില്‍ കുടുങ്ങിയത്. മൂന്ന് വര്‍ഷംവരെ തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വാഹനം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് പിതാവിനെതിരെ നടപടിയെടുക്കുന്ന, മലപ്പുറം ജില്ലയിലെ ആദ്യ കേസാണിത്. കുട്ടികള്‍ വാഹനം ഓടിക്കുന്നത് പതിവായ സാഹചര്യത്തില്‍ അവര്‍ക്ക് വാഹനം നല്‍കുന്നവര്‍ക്കെതിരെയും രക്ഷിതാക്കള്‍ക്കെതിരെയും നടപടി കര്‍ശനമാക്കിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.