പ്രഥമ പൗരനെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കം

മംഗളൂരു: കൊല്ലൂര്‍ മൂകാംബിക, ഉഡുപ്പി ശ്രീകൃഷ്ണമഠം ക്ഷേത്രങ്ങളിൽ ദര്‍ശനത്തിനായി നാളെ എത്തുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ വരവേല്‍ക്കാന്‍ വിപുല ഒരുക്കം. യാത്ര, വിശ്രമം, പൂജാവേള എന്നിവ സുരക്ഷിതവും സൗകര്യപ്രദവുമാക്കുന്ന തിരക്കിലാണ് അധികൃതര്‍. ഉഡുപ്പി ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലാണ് രാഷ്ട്രപതി വിശ്രമിക്കുക. ബംഗ്ലാവിലെ നവീകരണപ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. എട്ടു മുറികള്‍ ആധുനികരീതിയില്‍ നവീകരിച്ച് ഫര്‍ണിച്ചർ ക്രമീകരിച്ചു. ഈ മുറികള്‍ രാഷ്ട്രപതിക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമായി മാറ്റിവെക്കും. നവീകരിച്ച ശേഷിക്കുന്നമുറികള്‍ രാഷ്ട്രപതിഭവനിലെ ഉദ്യോഗസ്ഥര്‍ക്കാണ്. 35 ലക്ഷം രൂപയാണ് നവീകരണച്ചെലവ്. കൊല്ലൂരില്‍ നേരത്തെയുള്ള ഹെലിപാഡിന് പുറേമ അറശിരൂര്‍, ബൈന്തൂരിനടുത്ത പരെ എന്നിവിടങ്ങളില്‍ കൂടി ഓരോന്നി‍​െൻറ നിര്‍മാണം ഏതാണ്ട് പൂർത്തിയായി. കാര്‍മാര്‍ഗം സഞ്ചരിക്കുന്ന പാതകളില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തി. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് മൂകാംബിക ക്ഷേത്രത്തില്‍ മുഖ്യപൂജാരി നരസിംഹ അഡിഗയുടെ നേതൃത്വത്തില്‍ പൂജയുണ്ടാകും. ശ്രീകൃഷ്ണമഠം പരിസരത്തെ വ്യാപാരസ്ഥാപനങ്ങള്‍ ഇന്നും നാളെ വൈകീട്ട് മൂന്നുവരെയും തുറന്നുപ്രവർത്തിക്കരുതെന്ന് ഉഡുപ്പി മുനിസിപ്പല്‍ കമീഷണര്‍ നോട്ടീസ് നല്‍കി. കല്ലിയമ്പൂര്‍ ശന്തകട്ടെ ആഴ്ചച്ചന്തക്ക് നാളെ അവധി നല്‍കി. ശ്രീകൃഷ്ണമഠം സന്ദര്‍ശനം കഴിഞ്ഞ് വൈകീട്ട് മൂന്നിന് ഉഡുപ്പിയില്‍നിന്ന് റോഡ് മാര്‍ഗം കൊല്ലൂരിലേക്ക് പോകും. 4.15ന് കൊല്ലൂരിലെത്തും. പൂജാനന്തരം ഇന്ത്യന്‍ എയര്‍ഫോഴ്സി‍​െൻറ പ്രത്യേക ഹെലികോപ്ടറില്‍ 5.25ന് മംഗളൂരുവിലേക്ക് പറക്കും. മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് വൈകീട്ട് 6.05ന് ഡല്‍ഹിക്ക് മടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.