ശ്രീകണ്ഠപുരം: ബസ് തൊഴിലാളികളെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇന്നു മുതൽ തളിപ്പറമ്പ്--ശ്രീകണ്ഠപുരം റുട്ടിൽ സംയുക്ത മോട്ടോർ തൊഴിലാളി യൂനിയൻ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിെവച്ചു. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിെൻറ നിർദേശപ്രകാരം ശ്രീകണ്ഠപുരം സി.ഐ വി.വി. ലതീഷിെൻറ നേതൃത്വത്തിൽ യൂനിയൻ നേതാക്കളുമായി വെള്ളിയാഴ്ച വൈകീട്ടോടെ ശ്രീകണ്ഠപുരം സ്റ്റേഷനിൽ നടത്തിയ ചർച്ചയെ തുടർന്നാണ് ബസ് സമരം മാറ്റിയത്. രണ്ടു ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന പൊലീസിെൻറ ഉറപ്പിനെ തുടർന്നാണ് സമരം മാറ്റിയതെന്ന് യൂനിയൻ നേതാക്കൾ അറിയിച്ചു. പ്രതികൾ മുൻകൂർജാമ്യത്തിന് പോയ സാഹചര്യത്തിലാണ് അറസ്റ്റ് വൈകിയതെന്നാണ് പൊലീസ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.