ദേശീയ കർഷകപ്രക്ഷോഭത്തിന് ​െഎക്യദാർഢ്യവുമായി വെൽഫെയർ പാർട്ടി സംഗമം

കണ്ണൂർ: കർഷകരെ കൊല്ലുന്ന നരേന്ദ്ര മോദി സർക്കാറിനെതിരെ രാജ്യവ്യാപകമായി വെൽഫെയർ പാർട്ടി നടത്തുന്ന കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഗമം നടത്തി. കർഷകൻ കെ.വി.ആർ. കണ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.വി.ആർ. കണ്ണനെ ജില്ല വൈസ് പ്രസിഡൻറ് സൈനുദ്ധീൻ കരിവെള്ളൂർ ആദരിച്ചു. ജില്ല വൈസ് പ്രസിഡൻറ് വി.വി. ചന്ദ്രൻ മാസ്റ്റർ, ജില്ല കമ്മിറ്റി അംഗം ആൻറണി ചെങ്കളായി എന്നിവർ സംസാരിച്ചു. കണ്ണൂർ മണ്ഡലം പ്രസിഡൻറ് ശുഐബ് മുഹമ്മദ് സ്വാഗതവും ജില്ല സെക്രട്ടറി സി. മുഹമ്മദ് ഇംതിയാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.