പൊയിലൂർ മേഖലയിൽ പശുക്കൾ പേയിളകി ചത്തു

പാനൂർ: പൊയിലൂർ മേഖലയിൽ പശുക്കൾ പേയിളകി ചത്തതിനെത്തുടർന്ന് പ്രദേശവാസികൾ ആശങ്കയിൽ. പൊയിലൂർ ചമതക്കാട് ഭാഗത്താണ് രണ്ട് പശുക്കൾ ചത്തത്. ഒരു പശു അവശനിലയിലാണ്. ആവിലുള്ള പറമ്പത്ത് ചാത്തു, കുഞ്ഞിക്കണ്ണൻ എന്നിവരുടെ പശുക്കളാണ് തുടർച്ചയായ ദിവസങ്ങളിൽ ചത്തത്. പുഴക്കൽ പറമ്പ് ഭാസ്കര​െൻറ പശുവാണ് അവശനിലയിലായത്. പശുവുമായി സമ്പർക്കം പുലർത്തിയവരും പാല് കുടിച്ചവരുമായി 15 ഓളം പേർ പ്രതിരോധ കുത്തിവെപ്പെടുത്തു. പശുക്കളെ ഭ്രാന്തൻ നായ കടിച്ചതാണെന്ന് കരുതുന്നു. പേബാധയേറ്റാണ് പശുക്കൾ ചത്തതെന്ന് വെറ്ററിനറി ഡോക്ടർ സ്ഥിരീകരിച്ചു. അതേസമയം, നായ കടിച്ചതി​െൻറ പാടുകളൊന്നും പശുക്കളുടെ മേൽ കണ്ടിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു. രണ്ടുമാസം മുമ്പ് സമീപത്തെ പാറയുള്ള പറമ്പത്തും പശു ചത്തിരുന്നു. രോഗം വന്നതിനുശേഷം അഞ്ച് ദിവസങ്ങളോളം ഇവ വെള്ളമോ ഭക്ഷണമോ കഴിച്ചില്ലെന്ന് വീട്ടുകാർ പറഞ്ഞു. പശുവി​െൻറ ഉടമസ്ഥർക്ക് തക്കതായ നഷ്ടപരിഹാരം നൽകണമെന്നും പ്രദേശവാസികളുടെ ആശങ്കയകറ്റണമെന്നും ആവശ്യമുയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.