സന്നടുക്ക കോയംവളപ്പ് റോഡ് ചളിക്കുളമായി

മഞ്ചേശ്വരം: വർഷങ്ങളായി ടാറിങ്ങോ കോൺക്രീറ്റോ നടത്താത്ത സന്നടുക്ക കോയംവളപ്പ് റോഡ് മഴ പെയ്തതോടെ ചളിക്കുളമായി. സ്കൂൾകുട്ടികളടക്കം നിരവധി ആളുകൾ ഉപയോഗിക്കുന്ന ഈ റോഡ് കാൽനട യാത്രപോലും ദുഷ്കരമായ അവസ്ഥയിലാണ്. കോൺക്രീറ്റ്ചെയ്ത് ഈ റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിനു വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി. വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ ഖാദർ അധ്യക്ഷതവഹിച്ചു. അബ്ദുൽ റഹ്മാൻ, മൊയ്തീൻ കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.