ഇളനീർ മഠങ്ങൾ സജീവമായി; കൊട്ടിയൂരിൽ നാളെ ഇളനീർ വെപ്പ്

കൊട്ടിയൂർ: ഇളനീർ മഠങ്ങൾ സജീവമായി, നാളെ കൊട്ടിയൂർ പെരുമാളിനു ഇളനീർ വെപ്പ്. വൈശാഖോത്സവ സമയത്ത് ഏറ്റവുമധികം ഭക്തരെത്തുന്ന അതിപ്രധാനമായ ചടങ്ങാണിത്. വടക്കേ മലബാറിലെ നാല് തണ്ടയാന്മാരുടെ നേതൃത്വത്തിൽ 187 മഠങ്ങളിൽ നിന്നായി ഏഴായിരത്തോളം നേർച്ചക്കാർ ആറുവീതം ഇളനീർ അടങ്ങിയ ഇളനീർ കാവുകളാണ് കൊട്ടിയൂരിലെത്തിക്കുക. ഇത്തരത്തിലുള്ള നിരവധി ഇളനീർ കാവുകൾ കൊട്ടിയൂരിലെത്തിക്കഴിഞ്ഞു. കൊട്ടിയൂരിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി വീടുകൾ ജാതിമത ഭേദമന്യേ ഇളനീർക്കാരാൽ നിറഞ്ഞുകഴിഞ്ഞു. ഇളനീർക്കാർക്കായി ക്ഷേത്രം കിഴക്കേ നട മൈതാനം ശുചീകരിച്ച് കലശം തളിച്ച് ശുദ്ധീകരിച്ച് കയർകെട്ടി. ഇളനീർക്കാരുടെ ആരാധന മൂർത്തിയായ കിരാത മൂർത്തി വാദ്യഘോഷ സമേതം ഇന്നു വൈകീട്ട് മണത്തണയിലെത്തി ഗോപുരത്തിൽ വിശ്രമിക്കും. നാളെ മുഴുവൻ ഇളനീർ ഭക്തരെ കിരാതമൂർത്തി അനുഗ്രഹിക്കും. മന്ദംചേരി മുത്തപ്പൻ ക്ഷേത്രത്തിൽ ഇളനീർ സംഘങ്ങൾക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി. ക്ഷേത്ര സമീപത്ത് വിശ്രമിക്കുന്ന ഇളനീർ സംഘങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനും ഭക്ഷണത്തിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മന്ദം ചേരിയിലും ഇക്കര ക്ഷേത്ര സമീപത്തും പ്രത്യേക ഇൻഫർമേഷൻ സ​െൻറർ തുടങ്ങി. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അന്നദാനവും രാത്രി ലഘുഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.