ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം ദിനംപ്രതി നൽകിയില്ലെങ്കിൽ പ്രധാനാധ്യാപകർക്ക് നടപടി

ചെറുവത്തൂർ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ എണ്ണം ദിനംപ്രതി നൽകിയില്ലെങ്കിൽ പ്രധാനാധ്യാപകർക്കെതിരെ നടപടി. ബന്ധപ്പെട്ട സൈറ്റിൽ ഓരോ ദിവസവും ഉച്ചക്ക് രണ്ട് മണിക്ക് മുമ്പ് ദിനംപ്രതി ഭക്ഷണം കഴിച്ച കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തണം. വിദ്യാഭ്യാസവകുപ്പിലെ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ദിനംപ്രതി വിവരങ്ങൾ പരിശോധിക്കും. ഏതെങ്കിലും വിദ്യാലയം വിവരങ്ങൾ നൽകിയില്ലെങ്കിൽ ആ ദിവസത്തെ ഉച്ചഭക്ഷണ െചലവിലേക്ക് അനുവദിച്ച തുക വെട്ടിക്കുറക്കും. ഇൻറർനെറ്റ് ലഭിക്കാത്തത്, വൈദ്യുതിയില്ലാത്തത് സംബന്ധിച്ച സാങ്കേതികതകരാർ സംഭവിച്ചാൽ ബന്ധപ്പെട്ട വിവരങ്ങൾ ഉപജില്ല വിദ്യാഭ്യാസ ഓഫിസിലെ നൂൺ ഫീഡിങ് ഓഫിസർക്ക് ഫോണിലൂടെ നൽകണം. ഉച്ചഭക്ഷണം വിഭവസമൃദ്ധമാക്കുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ ഓഫിസർമാരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച പരിശോധനക്കെത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.