'ലാർവയെ കണ്ടെത്തൂ രോഗങ്ങൾ അകറ്റൂ' -പദ്ധതി തുടങ്ങി

പെരിങ്ങത്തൂർ: പെരിങ്ങളം പ്രാഥമികാരോഗ്യകേന്ദ്രം അധ്യാപകർക്കും വിദ്യാർഥികൾക്കുമായി തയാറാക്കിയ 'ലാർവയെ കണ്ടെത്തൂ രോഗങ്ങൾ അകറ്റൂ' പദ്ധതിക്ക് തുടക്കമായി. പരമാവധി പ്രദേശങ്ങളിലെ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഇല്ലായ്മ ചെയ്ത് കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കലാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ പെരിങ്ങളം സോണിലെ പ്രധാനാധ്യാപകർക്കും ആശ വർക്കർമാർ, പാനൂർ നഗരസഭ കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർക്കായി പരിശീലനം നൽകി. പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി ഗൃഹസന്ദർശനം, ബോധവത്കരണം, റാലികൾ, രക്ഷാകർതൃ യോഗങ്ങളിലെ പദ്ധതി വിശദീകരണം എന്നിവ നടത്തും. പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല പദ്ധതി ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ കൗൺസിലർ കെ. അച്യുതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മീസിൽസ് റൂബല്ല വാക്സിനെക്കുറിച്ച് ഡോ. രാകേഷ് രാജ് ക്ലാസെടുത്തു. പാനൂർ നഗരസഭ കൗൺസിലർമാരായ ഇ.കെ. സുവർണ, ജയപ്രകാശ്, പി. ഹരീന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ മഹേഷ് കൊളോറ, മൻജിത്ത്, കെ. രമേശൻ, സുരേഷ് കുമാർ, കെ.ടി. ജാഫർ, കെ. ബിന്ദു, ബിജോയ് പെരിങ്ങത്തൂർ എന്നിവർ സംസാരിച്ചു .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.