ജില്ല കൺവെൻഷനും സമരപ്രഖ്യാപനവും

കണ്ണൂർ: ഇന്ത്യൻ നഴ്സസ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ നടന്നു. ജില്ലയിലെ വിവിധ ആശുപത്രികളിലുള്ള നൂറുകണക്കിന് നഴ്സുമാർ പെങ്കടുത്തു. ശമ്പളപരിഷ്കരണം അനന്തമായി നീളുന്നതിലും സുപ്രീംകോടതി നിർദേശപ്രകാരമുള്ള ശമ്പളവർധന അട്ടിമറിക്കാനുള്ള മാനേജ്മ​െൻറുകളുടെ ശ്രമത്തിനുമെതിരെ സംസ്ഥാനവ്യാപകമായി സ്വകാര്യ ആശുപത്രി നഴ്സുമാർ ജൂൺ 20 മുതൽ അനിശ്ചിതകാല സമരമാരംഭിക്കുന്നു. ഇതിനു മുന്നോടിയായാണ് കൺവെൻഷനും സമരപ്രഖ്യാപനവും സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡൻറ് ലിബിൻ തോമസ് ഉദ്ഘാടനംചെയ്തു. ജില്ല സെക്രട്ടറി ജിതേഷ് കാഞ്ഞിലേരി അധ്യക്ഷതവഹിച്ചു. വിനീത് കൃഷ്ണൻ, സനിൻ ചന്ദ്രൻ കുന്നേൽ, പ്രിൻസ് മാത്യു, ശിൽപ, ജെയിംസ്, മഹേഷ്കുമാർ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്ത് തൊഴിൽമന്ത്രി വിളിച്ചുചേർക്കുന്ന യോഗത്തിൽ ശമ്പളവർധന സംബന്ധിച്ച് ധാരണയായില്ലെങ്കിൽ മുഴുവൻ സ്വകാര്യ ആശുപത്രികളിലും 20 മുതൽ അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് ലിബിൻ തോമസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.