മണല്‍ തട്ടിപ്പുകാരന്‍ പിടിയില്‍

പാപ്പിനിശ്ശേരി: മണൽ എത്തിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത . ചെറുകുന്ന് തെക്കുംപാട് 1000 തെങ്ങ് സ്വദേശി മഠത്തിൽ വീട്ടിൽ വിജേഷിനെയാണ് (32) വളപട്ടണം എസ്.ഐ ശ്രീജിത്ത് കെടേരിയും സംഘവും അറസ്റ്റ് ചെയ്തത്. വളപട്ടണത്തെ വി.കെ. നവാസിൽനിന്ന് പുഴ മണൽ ഇറക്കിത്തരാമെന്ന് പറഞ്ഞ് 35,000 രൂപ വാങ്ങിച്ചിരുന്നു. ഈ പരാതിയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. വളപട്ടണം, കണ്ണപുരം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ഇരുപത്തഞ്ചോളം പരാതികളുണ്ട്. കെട്ടിടനിർമാണം നടക്കുന്ന സ്ഥലങ്ങളിൽ കാറിലെത്തി മണലി​െൻറ ആവശ്യമുണ്ടെങ്കിൽ രണ്ടു ദിവസത്തിനകം ഇറക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് മുൻകൂർ തുക വാങ്ങുകയാണ് ഇയാളുടെ പതിവ്. ഗൾഫുകാരുടെ ഭാര്യമാരാണ് ഇയാളുടെ വഞ്ചനയിൽപെട്ടവരേറെയും. വിസ തട്ടിപ്പുകേസിലും ഇയാൾ പ്രതിയായിരുന്നു. പാപ്പിനിശ്ശേരി, ചെറുകുന്ന്, കണ്ണപുരം, വളപട്ടണം, ഇരിണാവ്, തളിപ്പറമ്പ് എന്നി ഭാഗങ്ങളിൽനിന്നുള്ളവരാണ് പരാതിക്കാരേെറയും. പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.