സ്കൂട്ടറുകൾ കത്തിച്ചു

കണ്ണപുരം: കണ്ണപുരം കീഴറയിൽ ബി.ജെ.പി നേതാവി​െൻറയും മകളുടെയും സ്കൂട്ടറുകൾ ഒരുസംഘം കത്തിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു. ബി.ജെ.പി കർഷകമോർച്ച ഉപാധ്യക്ഷൻ മണിയമ്പാറ ബാലകൃഷ്ണ​െൻറയും മകൾ ശാലിനിയുടെയും സ്കൂട്ടറുകളാണ് അഗ്നിക്കിരയാക്കിയത്. കഴിഞ്ഞദിവസം പുലർച്ചെ ഒന്നരയോടെ പൊട്ടിത്തെറിക്കുന്ന ശബ്ദവും തീയും കണ്ട് വീട്ടുകാർ ഞെട്ടിയുണർന്നപ്പോഴാണ് സ്കൂട്ടറുകൾ കത്തുന്നത് കണ്ടത്. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സി.ഐ കൃഷ്ണ​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലർെച്ചയോടെതന്നെ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി പ്രാദേശികനേതൃത്വം ആരോപിച്ചു. കണ്ണപുരം പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.