ജാഗ്രത നിർദേശവുമായി ബദിയടുക്കയിൽ സർവകക്ഷി യോഗം

ബദിയടുക്ക: നാടി​െൻറ ക്രമസമാധാനത്തിനും അനിശ്ചിത സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുമുള്ള ജാഗ്രത നിർദേശവുമായി ബദിയടുക്ക പൊലീസ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനമായി. സർവകക്ഷി എടുത്ത പഴയ തീരുമാനങ്ങൾ പുതുക്കി കൂടുതൽ ജാഗ്രത പുലർത്താനാണ് തീരുമാനം കൈക്കൊണ്ടത്. പരിപാടികളുടെ പ്രചാരണം ടൗണിൽ നടത്തുന്നതിന് പ്രത്യേക നിയന്ത്രണം ഉണ്ടാവണം. പരിപാടിക്ക് 48 മണിക്കൂർ മുമ്പ് സ്ഥാപിച്ച പ്രചാരണ ബോർഡുകളും കൊടിതോരണങ്ങളും പരിപാടി കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ എടുത്തുമാറ്റണം. ഡിവൈഡറുകളിലും ടൗണി​െൻറ ഹൃദയഭാഗത്തും സ്ഥാപിക്കുന്നതിന് പ്രത്യേക നിയന്ത്രണമുണ്ടാകും. ആരാധനാലയങ്ങളിൽ നടക്കുന്ന ആഘോഷങ്ങൾക്ക് പരിസരത്ത് മാത്രമേ അലങ്കാരം നടത്താൻ പാടുള്ളൂ. മതസ്പർധ ഉണ്ടാക്കുന്ന രീതിയിൽ പൊതുസ്ഥലത്തും ടൗണി​െൻറ ഹൃദയഭാഗത്തും കെട്ടിടങ്ങളിലും സ്ഥാപിക്കുന്ന കൊടിതോരണങ്ങൾക്ക് പ്രത്യേക നിയന്ത്രണമുണ്ടാകും. പൊതുപരിപാടികൾ നടത്തുന്നത് ബസ്സ്റ്റാൻഡിനടുത്ത് കാംകോക്ക് സമീപവും വാഹന പ്രചാരണ സ്വീകരണം ബസ്സ്റ്റാൻഡി​െൻറ മുൻവശത്ത് ഓട്ടോ സ്റ്റാൻഡിന് സമീപവും നടത്താൻ പഴയ തീരുമാനങ്ങൾ തുടരും. ടൗണിലും മറ്റു പ്രദേശങ്ങളിലും സ്കൂൾ പരിസരത്തും കഞ്ചാവ്, പുകയില അടക്കമുള്ള ലഹരിവസ്തുക്കൾക്കും അനധികൃതമായി വ്യാപകമായി വിറ്റഴിക്കുന്ന ചാരായത്തിനുമെതിരെ ജാഗ്രത പുലർത്താൻ പൊലീസിനോടും ബന്ധപ്പെട്ട അധികൃതരോടും കൈകോർത്ത് പ്രവർത്തിക്കാൻ സർവകക്ഷി യോഗം തീരുമാനിച്ചു. കഴിഞ്ഞദിവസം പെർള ടൗണിലുണ്ടായ അനിഷ്ട സംഭവത്തി​െൻറ ഭാഗമായി അടിയന്തരമായി പൊലീസ് വിളിച്ചുചേർത്ത സർവകക്ഷി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. പ്രതിമാസം സർവകക്ഷി യോഗം പൊലീസ് സ്റ്റേഷനിൽ വിളിച്ചുചേർക്കാനും പഞ്ചായത്ത് തലത്തിൽ നേരത്തെ ഉണ്ടാക്കിയ സർവകക്ഷി യോഗം സജീവമാക്കാനും തീരുമാനിച്ചു. പൊലീസ് സ്റ്റേഷൻ വീർപ്പുമുട്ടിക്കുന്ന രീതിയിലുള്ള, മണലടക്കം പിടികൂടിയ ടിപ്പർ ലോറികൾ അടക്കമുള്ള മറ്റു വാഹനങ്ങൾ മാറ്റുന്നതിന് സർക്കാർ ഇടപെടണമെന്നും സർവകക്ഷി യോഗം ആവശ്യപ്പെട്ടു. സി.ഐ സിബി തോമസ് ചർച്ചക്ക് നേതൃത്വം നൽകി. എസ്.ഐ കെ.ആർ. അമ്പാടി, അഡീഷനൽ എസ്.ഐ സുന്ദരൻ, എൻമകജെ പഞ്ചായത്ത് പ്രസിഡൻറ് രൂപവാണി ആർ. ഭട്ട്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എൻ.ആർ. അമ്മണ്ണായ, ഭാസ്കര പൈക്ക, നാരായണ നമ്പ്യാർ കുമ്പഡാജെ, ബദറുദ്ദീൻ താസിം, കെ. ജഗന്നാഥ ഷെട്ടി, ഉദയകുമാർ ചെട്ട്യാർ, രാമകൃഷ്ണ റൈ, ഹരീഷ് നാരമ്പാടി, അലി തുപ്പക്കല്ല്, സദാനന്ദൻ, എം. മദനൻ, എം.എച്ച്. ജനാർദനൻ, ഗിരീഷ്, ഒ.പി. ഹനീഫ തുടങ്ങിയവർ സംബന്ധിച്ചു. സിവിൽ പൊലീസ് ഓഫിസർ ശശിധരൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.