കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാനാവില്ലെങ്കില്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും രാജിവെക്കണം ^-ജനാര്‍ദന പൂജാരി

കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാനാവില്ലെങ്കില്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും രാജിവെക്കണം -ജനാര്‍ദന പൂജാരി മംഗളൂരു: കര്‍ണാടകയിലെ കര്‍ഷകരുടെ വായ്പകള്‍ ഒഴിവാക്കാന്‍ സന്നദ്ധമാവുന്നില്ലെങ്കില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവെക്കുന്നതാവും ഉചിതമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി. ജനാര്‍ദന പൂജാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര്‍ഷക ആത്മഹത്യയില്‍ രാജ്യത്ത് മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനം ഇതാവാന്‍ മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ലെങ്കില്‍ ഉടന്‍ തീരുമാനമെടുത്ത് മാതൃകയാവണം. കേന്ദ്രസര്‍ക്കാര്‍ തീരുമാനം കാത്ത് നടപടി വൈകിച്ചാല്‍ ഭരണത്തുടര്‍ച്ച അകലെയാകും. മംഗളൂരു നോര്‍ത്ത് എം.എൽ.എ മൊഹ്യുദ്ദീന്‍ ബാവയുടെ നോട്ട് പുസ്തകവിതരണം സാമ്പത്തികശേഷിയില്ലാത്ത രക്ഷിതാക്കള്‍ക്ക് ആശ്വാസമാണെന്ന് പൂജാരി പറഞ്ഞു. ചട്ടയിലെ ചിത്രങ്ങള്‍ കുട്ടികള്‍ക്ക് എം.എൽ.എയെ അറിയാന്‍ ഉപകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.