ഡെങ്കിപ്പനി: നഗരത്തിൽ ഫോഗിങ്​​ നടത്തി

കാസർകോട്: നഗരത്തിലെ ആശുപത്രികളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ല വെക്ടർ കണ്‍ട്രോള്‍ യൂനിറ്റി​െൻറ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് നഗരത്തില്‍ ഫോഗിങ് നടത്തി. ഡെങ്കിപ്പനി കണ്ടെത്തിയ ബാങ്ക് റോഡിലെ സ്വകാര്യ ആശുപത്രി പരിസരം, കെ.എസ്.ആർ.ടി.സി ഡിപ്പോ, ജില്ല ബാങ്ക് പരിസരങ്ങൾ എന്നിവിടങ്ങളിലാണ് കൊതുകുനശീകരണത്തി​െൻറ ഭാഗമായി ഫോഗിങ് നടത്തിയത്. ജനറൽ ആശുപത്രിയിൽ ചികിത്സതേടിയവർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.