കനത്ത മഴയില്‍ വീട്ടുപറമ്പിലെ കിണർ താഴ്ന്നു

മഞ്ചേശ്വരം: കനത്ത മഴയില്‍ ബന്തിയോട് പഞ്ചയിൽ വീട്ടുപറമ്പിലെ കിണർ ഭൂമിയിലേക്ക് താഴ്ന്നു. പഞ്ചയിലെ ലിംഗപ്പ ബെള്‍ച്ചപ്പാടയുടെ വീട്ടുപറമ്പിലെ കിണറാണ്‌ തിങ്കളാഴ്ച പെയ്‌ത മഴയില്‍ താഴ്‌ന്നത്‌. രാത്രി ഏഴോടെയായിരുന്നു സംഭവം. കിണറി​െൻറ മോട്ടോറും കപ്പിയുമടക്കം ഭൂമിയിലേക്ക്‌ താഴ്‌ന്നിറങ്ങിയിട്ടുണ്ട്‌. കിണറി​െൻറ ഒരു ഭാഗം താഴ്‌ന്ന്‌ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്‌. ബാക്കിഭാഗം ഏതു നിമിഷവും താഴുമെന്ന നിലയിലാണ്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.