റേഷൻ കടയുടമയുടെ വീട് കുത്തിത്തുറന്ന് 12 പവനും ടി.വിയും കവർന്നു; സ്വർണം പിന്നീട് കണ്ടെത്തി

മഞ്ചേശ്വരം: വോർക്കാടിയിൽ റേഷന്‍ കടയുടമയുടെ വീട് കുത്തിത്തുറന്ന് 12 പവന്‍ സ്വര്‍ണാഭരണങ്ങളും എൽ.സി.ഡി ടി.വിയും കവര്‍ന്നു. മഞ്ചേശ്വരം വോർക്കാടി നന്ദാരപദവിലെ റേഷന്‍കടയുടമ സതീശ​െൻറ വീട്ടിലാണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ച രാവിലെ സതീശന്‍ റേഷന്‍കടയിലേക്കും ഭാര്യ ജയന്തി മംഗളൂരുവിലേക്കും പോയിരുന്നു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ പൊളിച്ച നിലയില്‍ കണ്ടത്. അകത്തെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും വീടി​െൻറ ഓഫിസ് മുറിയിലുണ്ടായിരുന്ന എൽ.സി.ഡി ടി.വിയുമാണ് കവര്‍ന്നത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിനിടയിൽ ബെഡ്റൂമിലെ കട്ടിലിനു അടിഭാഗത്ത് സ്വർണം കണ്ടെത്തി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.