കാർ കെട്ടിടത്തിലേക്ക്​ ഇടിച്ചുകയറി യുവാവ്​ മരിച്ചു

കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ഡ്രൈവർ മരിച്ചു. ഉളിയത്തടുക്ക പുളിക്കൂരിലെ പി.എഫ്. അബ്ദുൽ ഖാദറി​െൻറ മകൻ മുഹമ്മദ് ബാസിത്ത് (24) ആണ് മരിച്ചത്. കാസർകോട് പഴയ ബസ്സ്റ്റാൻഡിലെ വസ്ത്ര വ്യാപാര സ്ഥാപനത്തി​െൻറ മാനേജറായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം. അണങ്കൂരില്‍ ഇ.എസ്.ഐ ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലും ടെലിഫോണ്‍ പോസ്റ്റിലും ഇടിച്ചശേഷം സമീപത്തെ ചെങ്കല്‍ഭിത്തിയും കമ്പിവേലിയും തകർത്ത് കാർ കെട്ടിടത്തിലേക്ക് കയറുകയായിരുന്നു. കാറി​െൻറ മുൻഭാഗം പൂർണമായി തകർന്നു. ശബ്ദം കേട്ട് തൊട്ടടുത്ത വീട്ടിലുള്ളവർ ഓടിയെത്തി ഡോര്‍ തുറന്ന് യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയര്‍ഫോഴ്‌സെത്തി കാറിനകത്തെ എയര്‍ബാഗുകൾ പൊട്ടിച്ചാണ് യുവാവിനെ പുറത്തെടുത്തത്. സമീപത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. കാറിലുണ്ടായിരുന്ന ഫോൺ നമ്പറിൽ വിളിച്ച് കാറി​െൻറ ഉടമയുമായി ബന്ധപ്പെട്ടാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. രണ്ട് ദിവസം മുമ്പ് കുടുംബസമേതം നോമ്പുതുറക്ക് പോകാനുണ്ടെന്ന് പറഞ്ഞ് കാർ വാങ്ങിയതായിരുന്നു. ഉമ്മ: ഫൗസിയ. സഹോദരങ്ങള്‍: ശിഹാബ്, ഫവാസ് (ഇരുവരും ബഹ്‌റൈന്‍), ഷാഹുല്‍ ഹമീദ്, ഷായിദ, ഷഹറാന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.