അമ്പായത്തോട് ടൗണിൽ റോഡിൽ ടാറിങ്​ പൊളിഞ്ഞ് യാത്ര ദുഷ്കരമായി

കേളകം: കൊട്ടിയൂർ-മാനന്തവാടി അന്തർസംസ്ഥാന പാതയിൽ അമ്പായത്തോട് ടൗണിൽ ആഴ്ചകൾക്കുമുമ്പ് ചെയ്ത ടാറിങ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായി. റോഡ് വികസനത്തി​െൻറ ഭാഗമായി അമ്പായത്തോട് ടൗണിൽ റോഡ് ഉയർത്തിയ ഭാഗത്ത് ഉണ്ടായ വെള്ളക്കെട്ട് പരിഹരിക്കാൻ കോൺക്രീറ്റ് ചെയ്തതി​െൻറ മുകളിൽ വീണ്ടും ടാറിങ് ചെയ്തതാണ് പൊട്ടിപ്പൊളിയാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കോൺക്രീറ്റ് ചെയ്തഭാഗം ഇളക്കിക്കളഞ്ഞശേഷം ടാറിങ് ചെയ്യണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ടവർ ഇത് നിരാകരിച്ചെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കൊട്ടിയൂർ വൈശാഖമഹോത്സമാരംഭിച്ചതോടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി യാത്രചെയ്യുന്നത്. പൊളിഞ്ഞഭാഗത്ത് ജില്ലി കിടക്കുന്നതുമൂലം ബൈക്ക് യാത്രക്കാർ വീഴുന്നതും പതിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.