പനിബാധിച്ച് മരിച്ചു

തൃക്കരിപ്പൂർ: പനിബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു. സി.പി.എം തങ്കയം ബ്രാഞ്ച് സെക്രട്ടറി കഞ്ചിയിലെ എൻ.വി. ലക്ഷ്മണനാണ് (59) മരിച്ചത്. ന്യുമോണിയ ബാധിച്ച് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മംഗളൂരുലേക്ക് കൊണ്ടുപോകുന്നതിനിടെ കാഞ്ഞങ്ങാട്ടുവെച്ച് മരിക്കുകയായിരുന്നു. നിർമാണത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) സൗത്ത് തൃക്കരിപ്പൂർ ഡിവിഷൻ കമ്മിറ്റി അംഗം, ജില്ല കമ്മിറ്റി അംഗം എന്നീനിലകളിൽ പ്രവർത്തിച്ചു. ബുധനാഴ്ച രാവിലെ എട്ടിന് തങ്കയം ഇ.കെ. നായനാർ മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം രാവിലെ ഒമ്പതിന് ഇളംബച്ചി ശ്മശാനത്തിൽ. ഭാര്യ: സുമതി. മക്കൾ: ലയേഷ്, ലയ. മരുമകൻ: നിധിൻ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: കുഞ്ഞിരാമൻ (മടിക്കേരി), മാധവി (ഈയ്യക്കാട്), മീനാക്ഷി (ഈയ്യക്കാട്), രാജൻ കഞ്ചിയിൽ (സി.പി.ഐ തൃക്കരിപ്പൂർ ലോക്കൽ കമ്മിറ്റി അംഗം), പരേതരായ ജാനകി, നാരായണി, കണ്ണൻ. കുഞ്ഞാക്കമ്മ തൃക്കരിപ്പൂർ: കൊയോങ്കരയിലെ പരേതനായ പുളിനാത്ത് അമ്പുനായരുടെ ഭാര്യ പറമ്പൻ കുഞ്ഞാക്കമ്മ (97) നിര്യാതയായി. മക്കൾ: ബാലകൃഷ്‌ണൻ, ചന്ദ്രൻ, രാഘവൻ (റിട്ട. ഓഡിറ്റർ, സഹകരണ വകുപ്പ്), ശാരദ, കൃഷ്‌ണൻ (അധ്യാപകൻ, കേന്ദ്രീയവിദ്യാലയം പയ്യന്നൂർ), മധുസൂദനൻ (സെക്രട്ടറി, ചെങ്കള ഗ്രാമപഞ്ചായത്ത്), രവി (െടയ്ലർ), സതീശൻ(അസർബൈജാൻ). മരുമക്കൾ: പത്മിനി (തിമിരി), പി. ബേബി, പ്രിയ (അധ്യാപിക, ദുർഗ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്), ശശികല (നഴ്സ്, തിരുവനന്തപുരം മെഡിക്കൽ കോളജ്), ബിന്ദു (അന്നൂർ), സരിത (പയ്യന്നൂർ), പരേതരായ മാലതി, ബാലകൃഷ്‌ണൻ (ചിറക്കൽ). സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു, പറമ്പൻ ഗോവിന്ദൻ നായർ (അന്നൂർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.