മരംവീണ്​ വീടും ഒാ​േട്ടായും തകർന്നു

ആലക്കോട്: കനത്ത കാറ്റിലും മഴയിലും മരംവീണ് വീടും ഗുഡ്സ് ഒാേട്ടായും തകന്നു. പരപ്പ നെടുവോെട്ട പൂമംഗലോരത്ത് സുബൈറി​െൻറ വീടും ഗുഡ്സ് ഒാേട്ടായുമാണ് തകർന്നത്. കഴിഞ്ഞദിവസം പുലർച്ചെയാണ് സംഭവം. വീടിന് സമീപത്തുനിന്ന തേക്കുമരം വീടി​െൻറയും ഒാേട്ടായുടെയും മുകളിലേക്ക് വീഴുകയായിരുന്നു. വീട്ടിൽ ഉറങ്ങുകയായിരുന്ന സുബൈറും കുടുംബാംഗങ്ങളും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രയരോം, നെടുവോട്, പരപ്പ തുടങ്ങിയ പ്രദേശങ്ങളിൽ കാറ്റിലും മഴയിലും വൻനാശം നേരിട്ടു. ഹോമിയോ മെഡിക്കൽ ക്യാമ്പ് ആലക്കോട്: ആലക്കോട് പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ മഴക്കാലരോഗങ്ങൾ പിടിെപട്ട സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ രാവിലെ 10 മുതൽ ആലക്കോട് കമ്യൂണിറ്റി ഹാളിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് മോളിമാനുവൽ കാടൻകാവിൽ അറിയിച്ചു. ഫലവൃക്ഷത്തൈ വിതരണം ആലക്കോട്: സംസ്ഥാന സർക്കാറി​െൻറ ഹരിതവത്കരണത്തി​െൻറ ഭാഗമായി തളിപ്പറമ്പ് ബ്ലോക്ക് അഗ്രികൾച്ചറൽ ഇംപ്രൂവ്മ​െൻറ് കോഒാപറേറ്റിവ് സൊസൈറ്റി (തൈക്കോ സൊസൈറ്റി) ഫലവൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്തു. സംഘം പ്രസിഡൻറ് തോമസ് വെകത്താനം ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ജോസഫ് പരവംപറമ്പിൽ അധ്യക്ഷത വഹിച്ചു. ബാബു പള്ളിപ്പുറം, മൈക്കിൾ പാട്ടത്തിൽ, ആശാൻ കുഞ്ഞമ്പു, മേരിക്കുട്ടി തെക്കേടത്ത്, വത്സമ്മ തോമസ്, സംഘം സെക്രട്ടറി ഷിൻസ് എം. മാനുവൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.