പ്ലാസ്​റ്റിക്​ സഞ്ചി നിരോധനം: പരിശോധന തടഞ്ഞ രണ്ടുപേരെ അറസ്​റ്റ്​ ചെയ്തു

കണ്ണൂർ: പ്ലാസ്റ്റിക് സഞ്ചികള്‍ വില്‍പന നടത്തുന്നത് നിരോധിച്ച പശ്ചാത്തലത്തില്‍ കടകളില്‍ പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. താവക്കര പുതിയ ബസ്സ്റ്റാൻഡിലാണ് സംഭവം. കടകളില്‍ പരിശോധനക്കെത്തിയ കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സംഘത്തെ ഒരുവിഭാഗം വ്യാപാരികള്‍ തടഞ്ഞതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സ്ഥലത്തെത്തിയ ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ നിര്‍ദേശപ്രകാരം 25ഓളം കടകളില്‍ സംഘം പരിശോധന നടത്തി. വ്യത്യസ്ത കടകളില്‍നിന്നായി 17 കിലോഗ്രാം പ്ലാസ്റ്റിക്- നോണ്‍ വൂവണ്‍ ബാഗുകള്‍ പിടിച്ചെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കൃഷ്ണകുമാര്‍, എ.പി. രഞ്ജിത്ത് കുമാര്‍, പി. അരുള്‍, സൈന്‍ പി. ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.