അപകടക്കെണിയൊരുക്കുന്ന വൈദ്യുതിത്തൂണുകൾ മാറ്റാൻ തുടങ്ങി

കണ്ണൂർ: ദേശീയപാതയോരത്ത് താണയിൽ റോഡിൽ അപകടക്കെണിയാകുന്ന വൈദ്യുതി പോസ്റ്റുകൾ നീക്കിത്തുടങ്ങി. ദേശീയപാത നവീകരണത്തി​െൻറ ഭാഗമായി റോഡ് വീതികൂട്ടുന്നസമയത്ത് നീക്കംചെയ്യാൻ കഴിയാതിരുന്ന പോസ്റ്റുകളാണ് നീക്കുന്നത്. ദേശീയപാത നവീകരണത്തി​െൻറ ഭാഗമായി കണ്ണൂർ നഗരത്തിൽ ഉൾെപ്പടെ പാതക്ക് വീതികൂട്ടിയിരുന്നു. എന്നാൽ, വൈദ്യുതിത്തൂണുകൾ ഇതോടൊപ്പം നീക്കുന്നതിന് സാധിച്ചിരുന്നില്ല. ഇതോടെ തൂണുകൾ അവിടെത്തന്നെ നിലനിർത്തി റോഡ് വികസിപ്പിക്കുകയായിരുന്നു. ഫലത്തിൽ പഴയ റോഡി​െൻറ അറ്റത്തായിരുന്ന തൂണുകൾ ദേശീയപാതയുടെ നടുവിൽ ഇടംപിടിച്ച സ്ഥിതിയായി. ഇതോടെ അപകടങ്ങളും വർധിച്ചു. നഗരത്തിനും പരിസരത്തും മാത്രമായി നിരവധി അപകടങ്ങളാണുണ്ടായത്. കൊട്ടിയൂരിനുസമീപം ബസിൽനിന്ന് ഛർദിക്കാൻ തല പുറത്തേക്കിട്ട കുട്ടി ദാരുണമായി കൊല്ലപ്പെടുകയും ചെയ്തിരുന്നു. തൂണുകൾ മാറ്റുന്നതിന് ദേശീയപാതയും പി.ഡബ്ല്യൂ.ഡിയും നേരത്തെതന്നെ കെ.എസ്.ഇ.ബിയിൽ പണം കെട്ടിെവച്ചിട്ടുണ്ട്. ഇതനുസരിച്ച് ഒാരോ സെക്ഷനുകീഴിലുള്ള തൂണുകളും അതത് സെക്ഷനുകളിലെ ജീവനക്കാരാണ് മാറ്റുക. നിലവിൽ വീതികൂട്ടിയ പാതയോരത്ത് പുതിയ പോസ്റ്റുകൾ സ്ഥാപിച്ചാണ് പഴയ ലൈനുകൾ മാറ്റുന്നത്. കണ്ണൂർ നഗരത്തിൽ ഭൂഗർഭ ഇലക്ട്രിക്കൽ കേബിളുകൾ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ടെങ്കിലും ഇത് ഇഴഞ്ഞുനീങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.