മഴയിൽ വീട്ടുമതിൽ തകർന്നു

മാഹി: കനത്ത . ചെമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്തെ വാഴയിൽ കുന്നുമ്മൽ പവിത്ര​െൻറ വീട്ടുമതിലാണ് തകർന്നത്. കുന്നിൽ മുകളിലുള്ള മതിൽ തകർന്നുവീണ് താഴെ ഭാഗത്തുള്ള തൊവരായി സരോജിനിയുടെ വീടിന് കേടുപാടുകൾ സംഭവിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. നാല് മീറ്ററോളം ഉയരമുള്ള കരിങ്കല്ലിലും കോൺക്രീറ്റ് തൂണുകളിലും നിർമിച്ച മതിൽ 15 മീറ്ററിലേറെ നീളത്തിൽ തകർന്നിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. താഴത്തെ വീടി​െൻറ അടുക്കളയുടെയും കുളിമുറിയുടെയും ചുമരുകൾക്ക് വലിയ വിള്ളൽ വീണു. മേൽക്കൂരയും തകർന്നു. ഒരുലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപൻ, പൊലീസ് സൂപ്രണ്ട് സി.എച്ച്. രാധാകൃഷ്ണ, റവന്യൂ അധികൃതർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.