മുഴങ്ങുന്നു മുടങ്ങാതെ അറക്കൽ കൊട്ടാരമണി

കണ്ണൂർ: കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറക്കൽ. പഴയകാല പ്രതാപത്തി​െൻറ ചിഹ്നമായി ഇപ്പോഴും കൊട്ടാരത്തിലെ മണി മുഴങ്ങുന്നു. മൈക്കില്ലാതിരുന്ന കാലത്ത് ബാങ്ക്വിളിയുടെ ശബ്ദം ദൂരെെയത്താതിരുന്ന കാലത്ത് അറക്കൽ കൊട്ടാരത്തിലെ കൂറ്റൻ മണിയിൽ നിന്നുയരുന്ന നാദമാണ് ആളുകളെ സമയമറിയിച്ചിരുന്നത്. ഇപ്പോത്തെ ശബ്ദകോലാഹലങ്ങളിൽ വളരെ ദൂരെെയത്തില്ലെങ്കിലും ഒരു കാലത്ത് രണ്ട്് കിലോമീറ്റർ വരെ ദൂരത്തിൽ മണിമുഴക്കമെത്തിയിരുന്നു. കണ്ണൂർ സിറ്റിയിൽ അറക്കൽ കെട്ടിനു സമീപം തലയുയർത്തി നിൽക്കുന്ന ഗോപുരത്തിൽ ഒാർമകളുണർത്തുന്ന മണി കാണാം. 60 അടി ഉയരത്തിൽ നിർമിച്ച ഗോപുരത്തിലാണ് മണി സ്ഥാപിച്ചിരിക്കുന്നത്. പുലർച്ചെ അത്താഴ സമയം അറിയിക്കുന്നതിനും നോമ്പ് തുറക്കുേമ്പാഴും അഞ്ച് നേരം ബാങ്കി​െൻറ സമയത്തുമാണ് മണി മുഴങ്ങുക. ചരിത്രമുറങ്ങുന്ന അറക്കൽ കൊട്ടാരത്തിൽ മണിയെത്തുന്നത് ബ്രിട്ടീഷുകാർ വഴിയാണ്. ഇത്തരത്തിൽ 12 മണികളാണ് ഇവർ കേരളത്തിൽ എത്തിച്ചത്. അവയിലൊന്ന് അറക്കലിലേക്ക് നൽകുകയായിരുന്നു. മണി മുഴങ്ങുന്നത് ഇപ്പോൾ അത്യാവശ്യമല്ലെങ്കിൽക്കൂടി പഴമയെ കൈവിടാൻ ഒരുക്കമല്ലാത്ത അറക്കൽ കുടുംബം ഇൗ പാരമ്പര്യം തുടരുന്നു. മണി മുഴക്കുന്നതിനായി ഒരു ജോലിക്കാരനെയും നിയമിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.