ഓടിക്കൊണ്ടിരിക്കെ ചെറുവത്തൂരിൽ ചരക്കുവണ്ടിയുടെ ബോഗികൾ വേർപെട്ടു

ചെറുവത്തൂര്‍: ഓടിക്കൊണ്ടിരിക്കെ ചരക്കുവണ്ടിയുടെ ബോഗികള്‍ വേര്‍പെട്ടു. അരമണിക്കൂറിലധികം ട്രെയിന്‍ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച പകല്‍ മൂന്നോടെ ചെറുവത്തൂര്‍ മയ്യിച്ചക്ക് സമീപമാണ് സംഭവം. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്നു ചരക്കുവണ്ടി. ഗാര്‍ഡ് കാബിന്‍ ഉള്‍പ്പെടെയുള്ള ഭാഗമാണ് യാത്രക്കിടെ വേര്‍പെട്ടത്. പിന്നിലെ ബോഗികള്‍ കപ്ലിങ് ഇളകി വേര്‍പെടുകയായിരുന്നു. ഇതറിയാതെ യാത്ര തുടര്‍ന്ന ട്രെയിന്‍ 200 മീറ്ററോളം മുന്നോട്ടുനീങ്ങി. ബന്ധപ്പെട്ടവര്‍ ഉടന്‍തന്നെ ഇക്കാര്യം എന്‍ജിന്‍ ഡ്രൈവറുടെ ശ്രദ്ധയിൽപെടുത്തി. പിന്നീട് പിറകോട്ടെടുത്ത് ബോഗികള്‍ ബന്ധിപ്പിച്ചാണ് യാത്രതുടര്‍ന്നത്. തുടര്‍ന്ന് ഇതുവഴി കടന്നുപോകേണ്ടിയിരുന്ന ഏറനാട് എക്‌സ്പ്രസ് അരമണിക്കൂറോളം ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. രണ്ടുമാസം മുമ്പ് ചന്തേര റെയില്‍വേ സ്റ്റേഷന് സമീപം സമാനരീതിയില്‍ ചരക്കുവണ്ടിയുടെ ബോഗികള്‍ വേര്‍പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.