പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം: തോട്ടം തൊഴിലാളി അറസ്​റ്റില്‍

മഞ്ചേശ്വരം: പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ പ്രതിയായ തോട്ടം തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബായാര്‍ പെറുവാഡിയിലെ നാരായണയാണ്(40) അറസ്റ്റിലായത്. 15കാരിയുടെ പരാതിയിലാണ് കേസ്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ അടക്ക പെറുക്കാന്‍ സഹായം അഭ്യർഥിച്ച് വിളിച്ച് പീഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി മൂന്ന് പ്രാവശ്യം പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. ഒളിവില്‍ പോയ പ്രതിയെ കുമ്പള സി.ഐ വി.വി. മനോജി​െൻറ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.