ക്ലാസ് റൂം ഉദ്‌ഘാടനം

മഞ്ചേശ്വരം: ഷിറിയ ഹയർസെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമിച്ച പ്രീ-പ്രൈമറി ക്ലാസ്റൂം പി.ബി. അബ്ദുറസാഖ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പൂർവ വിദ്യാർഥി അസോസിയേഷൻ പ്രസിഡൻറ് റൈഷാദ് ഉപ്പള അധ്യക്ഷത വഹിച്ചു. ഹിന്ദുസ്ഥാൻ ബിൽഡേഴ്‌സ് എം.ഡി ഡോ. പാവൂർ മുഹമ്മദ്, അടുക്ക ഗ്രൂപ് ചെയർമാൻ കരീം അടുക്ക, മഞ്ചേശ്വരം എ.ഇ.ഒ നന്ദികേശൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. മുട്ടം കെ.കെ. തങ്ങൾ, ബീഫാത്തിമ അബൂബക്കർ, പി.ടി.എ പ്രസിഡൻറ് ഇബ്രാഹീം കോട്ട, സ്‌കൂൾ പ്രിൻസിപ്പൽ കെ.വി. വിജയൻ, ഹെഡ്മിസ്ട്രസ് എച്ച്. ഗീത, സഞ്ജീവ, അബ്ദുൽ ജലീൽ, അബ്ബാസ് ഓണന്ത, അബ്ദുല്ല ഒളയം, ഷാഫി സഅദി എന്നിവർ സംസാരിച്ചു. ബഷീർ മുട്ടം സ്വാഗതവും മഷൂദ് ഷിറിയ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.