പറമ്പിക്കുളം–ആളിയാര്‍: തമിഴ്​നാട​ി​െൻറ കരാർ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി കേരളം ഹരജി നൽകും

പറമ്പിക്കുളം–ആളിയാര്‍: തമിഴ്നാടി​െൻറ കരാർ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി കേരളം ഹരജി നൽകും തിരുവനന്തപുരം: പറമ്പിക്കുളം–ആളിയാര്‍ ജല കരാറിൽ തമിഴ്നാട് നിരന്തരം കരാര്‍ ലംഘനം നടത്തുകയാണെന്ന് ഉന്നതലയോഗത്തിൽ വിലയിരുത്തൽ. 2013ലെ കരാര്‍ ലംഘനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നൽകിയിരുന്ന കേസിന് അനുബന്ധമായി ഇൗ വര്‍ഷത്തിലും തമിഴ്നാട് നടത്തിയ കരാര്‍ ലംഘനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സുപ്രീംകോടതിയില്‍ ഇടക്കാല ഹരജി ഫയൽ ചെയ്യാൻ യോഗം തീരുമാനിച്ചു. ഇതിനായി അഡ്വക്കറ്റ് ജനറലിനെ യോഗം ചുമതലപ്പെടുത്തി. അന്തര്‍ സംസ്ഥാന നദീജല കരാറുകളും നദീജല വിഷയങ്ങളും അവലോകനം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെയും ജലമന്ത്രിയുടെയും സാന്നിധ്യത്തിൽ ചേർന്ന അന്തര്‍സംസ്ഥാന നദീജല ഉപദേശകസമിതി അംഗങ്ങളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. തുടര്‍ച്ചയായി കരാര്‍ ലംഘനങ്ങള്‍ ഉണ്ടാകുന്നതിനാല്‍, കേരളത്തിലെ ചിറ്റൂര്‍പ്പുഴ പദ്ധതി പ്രദേശത്തേക്ക് ജലലഭ്യത ഉറപ്പുവരുത്തുന്നതിന് കുരിയാര്‍കുറ്റി കാരപ്പാറ പദ്ധതിയുടെ സുസ്ഥിരബദല്‍ സംവിധാനത്തിനായി സമഗ്രപഠനം നടത്തും. കേരളത്തിനകത്തുകൂടി പറമ്പിക്കുളത്തേക്ക് എത്താനുള്ള നിലവിലെ റോഡ് സംവിധാനം പുനരുദ്ധാരണം ചെയ്യും. വനം വകുപ്പുമായി ചേർന്നാണ് ഇതിന് നടപടി സ്വീകരിക്കുക. ഇത് സംബന്ധിച്ച യോഗം നടത്തുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കാവേരി നദീജല ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം ലഭിച്ച 30 ടി.എം.സി ജലം പൂർണമായും ഉപയോഗിക്കുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ കേരളത്തിന് ലഭിച്ച ജലം ആവശ്യമുള്ളയിടത്ത് ഉപയോഗിക്കാവുന്നരീതിയില്‍ പദ്ധതി നിർവഹണം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചു. നെയ്യാര്‍ കേസില്‍, ഈ വര്‍ഷം തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നെയ്യാര്‍ ജലത്തെ ആശ്രയിക്കേണ്ടിവന്നു എന്ന വസ്തുത കേസിൽ ഉന്നയിക്കണമെന്നും യോഗം തീരുമാനിച്ചു. അന്തര്‍സംസ്ഥാന നദീജല പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഡല്‍ഹി കേരള ഹൗസിലെ ലോ വിങ്ങി​െൻറ സഹായത്തോടെ നിലവിലെ മുതിര്‍ന്ന അഭിഭാഷകരുടെ സേവനം തുടര്‍ന്നും ഉറപ്പാക്കാനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.