ടി.വി. ഗോപാലൻ അനുസ്മരണം

പയ്യന്നൂർ: പ്രമുഖ സഹകാരിയും സി.എം.പി സെൻട്രൽ കൗൺസിൽ അംഗവും പയ്യന്നൂർ ഏരിയ സെക്രട്ടറിയുമായിരുന്ന ടി.വി. ഗോപാല‍​െൻറ ചരമ വാർഷികം സി.എം.പി പയ്യന്നൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. അനുസ്മരണ യോഗം പാർട്ടി ഏരിയ സെക്രട്ടറി ബി. സജിത്ത് ലാൽ ഉദ്‌ഘാടനം ചെയ്തു. പി. രത്‌നാകരൻ അധ്യക്ഷത വഹിച്ചു. കെ.വി. ദാമോദരൻ, വി.പി. ശശിധരൻ, ഇ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ടി.കെ. ദാമോദരക്കുറുപ്പ് അനുസ്മരണം പയ്യന്നൂർ: കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തി​െൻറ ആദ്യകാല പ്രവർത്തകനും വിഷ വൈദ്യനും സി.എം.പി പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ടി.കെ. ദാമോദര ക്കുറുപ്പി​െൻറ മൂന്നാം ചരമ വാർഷികം സി.എം.പി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. കെ.വി. ദാമോദരൻ അധ്യക്ഷത വഹിച്ചു. സി.എം.പി സെൻട്രൽ കൗൺസിൽ അംഗം ബി. സജിത്ത് ലാൽ അനുസ്മരണ പ്രസംഗം നടത്തി. പി. രത്‌നാകരൻ, വി.പി. ശശിധരൻ, ഇ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.