ബസുണ്ട്​ കേറരുത്​, സീറ്റുണ്ട്​ ഇരിക്കരുത്​

പൊതുനിരത്തിലെ കത്തിവേഷക്കാരനാണ് സ്വകാര്യ ബസ്. യാത്രക്കാരോട് മോശമായ പെരുമാറ്റം. വിദ്യാർഥികളെ കാണുേമ്പാൾ ദേഷ്യം, രോഷം, അവജ്ഞ. യാത്രാസൗജന്യം പറ്റി സ്വകാര്യബസ് വ്യവസായം നശിപ്പിക്കുന്നവർ, തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കുന്നവർ, സ്വാശ്രയ കോളജിൽ ലക്ഷങ്ങൾ നൽകും ബസ് യാത്രക്ക് കാശ് തരില്ല, ഇങ്ങനെ വിദ്യാർഥികളെ പിരാകിപ്പിരാകി കാലംകഴിക്കുന്ന ബസ് ജീവനക്കാരും സൗജന്യയാത്ര ജന്മാവകാശമാെണന്ന മുദ്രാവാക്യം വിളിച്ച് നടക്കുന്ന വിദ്യാർഥിത്തലമുറയും റോഡിൽ നിരന്തരം ഏറ്റുമുട്ടുന്നു. ഇവർക്കിടയിൽ ഇരുവരുടെയും ന്യായമായ ആവശ്യങ്ങൾ ഒത്തുചേരുന്ന ഇടങ്ങളില്ലേ. കലമ്പലില്ലാതെ ഒരു യാത്ര, ലക്ഷ്യമെത്തും എന്ന് ഉറപ്പുള്ള ഒരു യാത്ര, സ്കൂൾ തുറന്നാൽ സാധ്യമല്ലേ? ബസ് വ്യവസായം കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന ബസ് ഉടമസ്ഥരുടെയും തൊഴിലാളികളുടെയും വാദം പ്രസക്തമാണോ? അതിന് വിദ്യാർഥികളാണോ കാരണക്കാർ?
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.