വാതിൽപടിയിലെ കാവൽക്കാർ

വിദ്യാർഥികൾ കയറുന്നത് പരമാവധി കുറക്കാൻ ശ്രമിക്കുകയെന്നതാണ് പല സ്വകാര്യ ബസ് ക്ലീനർമാരുടെയും പ്രധാനജോലി. സ്റ്റോപ്പിൽനിന്ന് നീക്കിനിർത്തുക, വിദ്യാർഥികൾ കയറുന്നതിനുമുമ്പ് ഡബിൾ ബെല്ലടിക്കുക, മോശം പെരുമാറ്റം കാരണം പിന്നീട് കയറുന്നതിൽനിന്ന് തടയുക അങ്ങനെ തുടങ്ങി തന്ത്രങ്ങൾ നിരവധിയാണ്. യാത്രാനിരക്കിൽ ഇളവുണ്ടെന്നുകരുതി വിദ്യാർഥികളെ രണ്ടാംതരം പൗരന്മാരായി കാണാനാണ് മിക്ക ബസ് ജീവനക്കാരും ശ്രമിക്കാറുള്ളത്. മറ്റു യാത്രക്കാർക്ക് നൽകുന്ന എല്ലാ അവകാശങ്ങളും നിയമപ്രകാരം വിദ്യാർഥികൾക്കുമുണ്ട്. എന്നാൽ, ഇത്തരം നിയമങ്ങളെല്ലാം കാറ്റിൽപറത്തുകയാണ്. പക്ഷേ, അത് ജീവനക്കാർ അനുവദിക്കുന്നില്ലെന്നതാണ് പ്രശ്‌നം. നിയമം പാലിക്കാൻ ജീവനക്കാരെ പ്രേരിപ്പിക്കാൻ നിയമപാലകരോ നടപടിയെടുക്കുന്നുമില്ല. അരമണിക്കൂർ ഇടവിട്ടുമാത്രം ബസുകളുള്ള റൂട്ടുകളിലാണ് വിദ്യാർഥികൾ ഏറെ വിഷമിക്കുന്നത്. ഒരു ബസിൽ അഞ്ചോ പത്തോ വിദ്യാർഥികളെ കയറ്റിയാൽ ബാക്കിയുള്ളവർ അടുത്ത ബസിനായി ദീർഘനേരം കാത്തിരിക്കേണ്ടിവരുന്നു. പെൺകുട്ടികളാണ് ഇൗ യാത്രയിലെ പ്രധാന ഇരകൾ. ൈകയൂക്കുകൊണ്ടുമാത്രം ബസിൽ സ്ഥാനം പിടിക്കേണ്ട സാഹചര്യത്തിൽ ഇവർക്കതിന് പലപ്പോഴും കഴിയാതെപോകുന്നതിനാൽ വീണ്ടും കാത്തിരിപ്പുതന്നെ, ബസ് ജീവനക്കാരുടെ ഒൗദാര്യത്തിനായി. കാഞ്ഞങ്ങാെട്ട 'അഭ്യാസ'ങ്ങൾ കാഞ്ഞങ്ങാടുനിന്ന് വിദ്യാർഥികൾക്ക് വീട്ടിലെത്താൻ ബസ്സ്‌റ്റാൻറിൽ ഏറെ അഭ്യാസം നടത്തണം. സ്‌റ്റാൻഡിൽ വരിനിൽക്കാനും ബസിൽ കയറിപ്പറ്റാനും തിക്കും തിരക്കും നടത്തിയില്ലെങ്കിൽ വൈകീട്ടുവരെ സ്‌റ്റാൻഡിൽതന്നെ. പൊലീസ് ഡ്യൂട്ടിയിലുണ്ടെങ്കിലും ഇല്ലെങ്കിലും എത്രപേരെ കയറ്റണമെന്ന് ക്ലീനർമാർ തീരുമാനിക്കും. പൊലീസ് എല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. പത്തിൽ കൂടിയാൽ ബസിൽ സ്‌ഥാനമില്ല. ഏതാനും കുട്ടികൾ കയറുന്നതോടെ വാതിൽ പകുതി അടച്ചിട്ടുണ്ടാകും. ശേഷിക്കുന്നവർ വാതിലിൽ പിടിച്ചുതൂങ്ങണം. സീറ്റിൽ ആരും ഇല്ലെങ്കിൽപോലും ഒരു രൂപ കൊടുത്ത് വിദ്യാർഥികൾക്ക് ഇരിക്കാൻ കഴിയില്ല. അറിയാതെ വിദ്യാർഥികൾ ഇരുന്നാൽ പിന്നെ കണ്ടക്ടറുടെ വക തെറിവിളിയായിരിക്കും. വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടൽ പതിവായതിനെ തുടർന്ന് പൊലീസ് ഇവിടെ നിരീക്ഷണക്കാമറ െവച്ചെങ്കിലും ഏറെ വൈകാതെ പ്രവർത്തനരഹിതമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.